നെയ്മർ ഓവർറേറ്റഡ്,മികച്ചവൻ ലൂയിസ് ഡയസ് തന്നെ : മുൻ ടോട്ടൻഹാം താരം!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂളിൽ എത്തിയ കൊളംബിയൻ സൂപ്പർതാരം ലൂയിസ് ഡയസ് മിന്നുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.വിയ്യാറയലിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ താരം ഒരു ഗോൾ കണ്ടെത്തിയിരുന്നു. പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഇതിനോടകം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഏതായാലും ലൂയിസ് ഡയസിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ടോട്ടൻഹാം താരമായിരുന്ന ജേസൺ കന്റി. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഡയസിനെ പ്രശംസിച്ചത്. അതായത് നെയ്മറേക്കാൾ എന്തുകൊണ്ടും മികച്ച താരമാണ് ഡയസ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.ജേസന്റെ വാക്കുകൾ ടോക്ക് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Video: Pundit Claims Liverpool Star Is Better Than Neymar https://t.co/CeHKESR3ka
— PSG Talk (@PSGTalk) May 4, 2022
“നെയ്മറേക്കാൾ മികച്ച താരമാണ് ലൂയിസ് ഡയസ്.നെയ്മർ ലഭിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഡയസിനെ ലഭിക്കുന്നതാണ്. നെയ്മറേയും ലൂയിസ് ഡയസിനെയും ഒരേ ബ്രാക്കറ്റിൽ ചേർക്കരുത്.നെയ്മർ ഓവർറേറ്റഡ് താരമാണ് ” ഇതാണ് ജേസൺ പറഞ്ഞിട്ടുള്ളത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായതോടെ കൂടി വലിയ വിമർശനങ്ങൾ നെയ്മർക്കും ഏൽക്കേണ്ടി വന്നിരുന്നു. ഈ ലീഗ് വണ്ണിൽ 11 ഗോളുകളും 6 അസിസ്റ്റുകളുമാണ് നെയ്മറുടെ സമ്പാദ്യം.