നെയ്മർക്കായി ന്യൂകാസിൽ രംഗത്ത്,പക്ഷേ…!

സൂപ്പർതാരം നെയ്മർ ജൂനിയറുടെ കാര്യത്തിൽ ഈയിടെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ചില മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നെയ്മറുടെ കരാർ പുതുക്കിയെങ്കിലും ഈ സീസണിൽ നെയ്മറെ ഒഴിവാക്കാനാണ് ക്ലബ്ബ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സൂചനകൾ പ്രസിഡന്റ്‌ നാസർ അൽ ഖലീഫി നൽകുകയും ചെയ്തിരുന്നു.

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിലൊരാളാണ് നെയ്മർ.അതുകൊണ്ടുതന്നെ താരത്തിന്റെ സാലറി താങ്ങാൻ കെൽപ്പുള്ള ക്ലബ്ബുകൾ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത് വന്നിട്ടുണ്ട്. പുതിയ ഉടമസ്ഥർക്ക് കീഴിൽ ടീമിനെ ശക്തിപ്പെടുത്തുകയാണ് ന്യൂകാസിൽ. പ്രമുഖ മാധ്യമമായ ഗെറ്റ്‌ ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ മറ്റൊരു കാര്യം കൂടി അവർ ഇതിനോട് ചേർത്തിട്ടുണ്ട്. അതായത് നെയ്മർക്ക് പ്രീമിയർ ലീഗിൽ കളിക്കാൻ താല്പര്യമില്ല. അതുകൊണ്ടുതന്നെ ന്യൂ കാസിൽ യുണൈറ്റഡിനെ നെയ്മർ നിരസിക്കും. നിലവിൽ പിഎസ്ജിയിൽ തുടരാൻ തന്നെയാണ് നെയ്മർ ഉദ്ദേശിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ കരാർ ഓട്ടോമാറ്റിക്കായി 2 വർഷത്തേക്ക് പുതുക്കപ്പെടുകയും ചെയ്യും.

അതേസമയം എംബപ്പേയുടെ കരാർ പുതുക്കിയതോടുകൂടി ക്ലബ്ബിന്റെ സാലറി ബിൽ കുത്തനെ ഉയർന്നിരുന്നു. ഇത് കുറക്കാൻ വേണ്ടിയാണ് നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ഇപ്പോൾ ആലോചിക്കുന്നത്.പക്ഷെ നെയ്മറെ മറ്റൊരു ക്ലബ്ബിന് കൈമാറണമെങ്കിൽ പിഎസ്ജിക്ക് വലിയ പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *