നാല് താരങ്ങളെ വിറ്റൊഴിവാക്കാനൊരുങ്ങി ചെൽസി
വരുന്ന ട്രാൻസ്ഫർ വിൻഡോ ലക്ഷ്യമിട്ട് വൻ അഴിച്ചുപണികൾക്കൊരുങ്ങി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. ട്രാൻസ്ഫർ ബാൻ മൂലം കഴിഞ്ഞ സീസണിൽ ലഭിച്ച ക്ഷീണം തീർക്കാനുറച്ചാവും ചെൽസി ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങുക. നാലോളം വരുന്ന താരങ്ങളെ വിറ്റൊഴിവാക്കി അതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ വമ്പൻ താരങ്ങളെ ബ്രിഡ്ജിലെത്തിക്കാനാണ് ചെൽസി പരിശീലകൻ ലംപാർഡിന്റെ പ്ലാൻ. കഴിഞ്ഞ ജനുവരിയിൽ തന്നെ ടീമിന്റെ ട്രാൻസ്ഫർ ബാൻ എടുത്തുമാറ്റിയിരുന്നുവെങ്കിലും ലംപാർഡ് അത് വിനിയോഗിച്ചിരുന്നില്ല. എന്നാൽ ഈ ട്രാൻസ്ഫർ മാർക്കറ്റ് അദ്ദേഹം ഫലപ്രദമായി വിനിയോഗിക്കുമെന്നാണ് ഫുട്ബോൾ ലണ്ടന്റെ റിപ്പോർട്ടുകൾ പറയുന്നത്.
പ്രധാനമായും നാല് താരങ്ങളെയാണ് ചെൽസി വിൽക്കാൻ ഉദ്ദേശിക്കുന്നത്. എമേഴ്‌സൺ, കുർട്ട് സൗമ, റോസ്സ് ബാർക്ലി, മിക്കി ബാറ്റ്ഷായി എന്നിവരെയാണ് ചെൽസി വിൽക്കുന്നത്. ഇതിലൂടെ നൂറു മില്യൺ പൗണ്ട് വരെ സമ്പാദിക്കാം എന്നാണ് ചെൽസിയുടെ കണക്കുകൂട്ടലുകൾ. ഒരു അറ്റാക്കിങ് മിഡ്ഫീൽഡറും സ്‌ട്രൈക്കറുമാണ് ലംപാർഡിന് ആവിശ്യം. മൗസേ ഡെംബലെ, ടിമോ വെർണർ എന്നീ താരങ്ങളെയാണ് ചെൽസി ഉന്നംവെച്ചിരിക്കുന്നത്. ജിറൂദിനെ ഫ്രീ ട്രാൻസ്ഫറിൽ കൈവിടാനും ചെൽസി ആലോചിക്കുന്നുണ്ട്