നാട്ടങ്കത്തിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ്
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചുവപ്പന്മാർ നീലപ്പടയെ കെട്ടുക്കെട്ടിച്ചത്. യുണൈറ്റഡിന് വേണ്ടി ആൻ്റണി മാർഷ്യൽ, സ്കോട്ട് മക്റ്റോമിനേ എന്നിവർ നേടിയ ഗോളുകളാണ് ജയം നേടികൊടുത്തത്.
𝓜𝓪𝓷𝓬𝓱𝓮𝓼𝓽𝓮𝓻 𝓲𝓼 𝓡𝓮𝓭, 2019/20: 𝓟𝓽 𝓘𝓘𝓘#MUFC #MUNMCI pic.twitter.com/jSBJ29iBvh
— Manchester United (@ManUtd) March 8, 2020
മത്സരത്തിന്റെ മുപ്പതാം മിനുട്ടിലാണ് യുണൈറ്റഡ് തങ്ങളുടെ ആദ്യഗോൾ നേടിയത്. ബ്രൂണോ ഫെർണ്ടാണ്ടസിന്റെ അതിമനോഹരമായ പാസ്സ് ഒരു ഷോട്ടിലൂടെ മാർഷ്യൽ വലകുലുക്കുകയായിരുന്നു. ഒരു ഗോൾ വീണതോടെ കളിയിൽ ആധിപത്യം സ്ഥാപിച്ച സിറ്റിക്ക് ഗോൾ നേടുന്നതിൽ ആ മികവ് പുലർത്താനായില്ല. മാത്രമല്ല യുണൈറ്റഡ് ഗോൾ കീപ്പർ ഡിഗിയയുടെ മികച്ച പ്രകടനവും അവർക്ക് തിരിച്ചടിയായി.
"The atmosphere was great and [the fans] were amazing. The players feel everything so thanks to all of them."
— Manchester United (@ManUtd) March 8, 2020
Old Trafford loves you too, @D_DeGea ♥️#MUFChttps://t.co/l6xD0UDpK9 pic.twitter.com/sUkO0D7iZQ
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സിറ്റി ഗോൾ കീപ്പർ എഡേഴ്‌സണിന്റെ പിഴവിൽ നിന്ന് യുണൈറ്റഡ് രണ്ടാം ഗോൾ നേടുന്നത്. എഡേഴ്‌സൺ എറിഞ്ഞുകൊടുത്ത ബോൾ ചെന്ന് വീണത് സ്കോട്ടിന്റെ കാലിലേക്കായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ താരം എടുത്ത ഷോട്ട് വലയെ ചുംബിക്കുകയായിരുന്നു. ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാമതെത്തി. എന്നാൽ സിറ്റിയുടെ രണ്ടാം സ്ഥാനത്തിന് കോട്ടം തട്ടിക്കാൻ ഈ തോൽവിക്കായില്ല.