ഈ ടീം എവിടെയും എത്താൻ പോകുന്നില്ല: കാരണങ്ങൾ അക്കമിട്ട് നിരത്തി മൈക്കൽ ഓവൻ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബേൺമൗത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. വളരെ പരിതാപകരമായ പ്രകടനമായിരുന്നു യുണൈറ്റഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സീസണിൽ ആകെ 11 തോൽവികൾ അവർ വഴങ്ങി കഴിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകനായ എറിക്ക് ടെൻ ഹാഗിനും വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. ഇപ്പോഴിതാ യുണൈറ്റഡ് താരമായിരുന്ന മൈക്കൽ ഓവൻ യുണൈറ്റഡിനെ കഠിനമായി വിമർശിച്ചിട്ടുണ്ട്. ഈ ടീം എവിടെയും എത്താൻ പോകുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിന്റെ കാരണങ്ങൾ അദ്ദേഹം നിരത്തുകയും ചെയ്തിട്ടുണ്ട്.ഓവന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിലെ യുണൈറ്റഡ് ടീമിൽ ഒരൊറ്റ പോസിറ്റീവ് പോലും എനിക്ക് കാണാൻ സാധിക്കുന്നില്ല.കപ്പ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി,ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ പുറത്താവാൻ നിൽക്കുന്നു, പ്രീമിയർ ലീഗ് നേടാൻ ഒരു സാധ്യതയുമില്ല, നടത്തിയത് വെറും ആവറേജ് സൈനിങ്ങുകൾ, താരങ്ങളുമായി തകർന്ന് നിൽക്കുന്ന ഒരു പരിശീലകൻ, കളിക്കളത്തിൽ ഒരു ഐഡന്റിറ്റിയുമില്ല,ടീം സെലക്ഷൻ വളരെ മോശം,കാര്യങ്ങൾ വളരെ പെട്ടെന്ന് മാറേണ്ടിയിരിക്കുന്നു,എന്തെന്നാൽ ഈ ടീം ഒരിക്കലും എവിടെയും എത്താൻ പോകുന്നില്ല. ഇനി അടുത്ത മത്സരം ബയേണിനെതിരെയാണ്, അതിനുശേഷം ലിവർപൂളിനെതിരെയാണ്, അതൊക്കെ ഓർമ്മവേണം ” ഇതാണ് മൈക്കൽ ഓവൻ കുറിച്ചിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.ആകെ കളിച്ച 16 മത്സരങ്ങളിൽ 7 എണ്ണത്തിൽ അവർ പരാജയപ്പെട്ടിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ നിന്നും ഏറെക്കുറെ യുണൈറ്റഡ് പുറത്തായി കഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കാനുള്ള എല്ലാ സാധ്യതകളും ഇവിടെ കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!