തിയാഗോ സിൽവ മാപ്പ് പറഞ്ഞു!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ ഒരു നാണംകെട്ട തോൽവിയാണ് ചെൽസിക്ക് വഴങ്ങേണ്ടി വന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡ് ചെൽസിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ചെൽസി സൂപ്പർതാരമായ റീസ് ജെയിംസ് റെഡ് കാർഡ് കണ്ടത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.സീസണിലെ ഏറ്റവും മോശം പ്രകടനം എന്നാണ് പരിശീലകനായ പോച്ചെട്ടിനോ ഈ മത്സരത്തെ വിശേഷിപ്പിച്ചത്.
ന്യൂകാസിൽ യുണൈറ്റഡ് നേടിയ മൂന്നാം ഗോൾ ചെൽസിയുടെ ബ്രസീലിയൻ പ്രതിരോധനിര താരമായ തിയാഗോ സിൽവയുടെ പിഴവിൽ നിന്നായിരുന്നു സംഭവിച്ചിരുന്നത്. ഈ പിഴവിൽ അദ്ദേഹം ചെൽസി ആരാധകരോട് ഇപ്പോൾ മാപ്പ് പറഞ്ഞിട്ടുണ്ട്. താനാകെ തകർന്നുപോയി എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. നമുക്ക് കരുത്തോടെ തിരിച്ചു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സിൽവയുടെ മെസ്സേജ് ഇങ്ങനെയാണ്.
A THIAGO SILVA MISTAKE GIVES NEWCASTLE THEIR 2ND GOAL IN 90 SECONDS 😨 pic.twitter.com/VNhFyYBsDd
— ESPN FC (@ESPNFC) November 25, 2023
“ഞാനാകെ തകർന്ന് തരിപ്പണമായിട്ടുണ്ട്.ഞങ്ങൾക്ക് ഇതൊരു നല്ല ദിവസമായിരുന്നില്ല. വഴങ്ങിയ തോൽവിയിൽ ഞാൻ എല്ലാവരോടും മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് എന്നെ വിശ്വസിക്കുകയും എനിക്ക് പൂർണ്ണമായ പിന്തുണ നൽകുകയും ചെയ്യുന്ന സഹതാരങ്ങളോട് ഞാൻ മാപ്പ് പറയുന്നു.ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുകയാണ്. നമുക്ക് കരുത്തോടുകൂടി തിരിച്ചുവരേണ്ടതുണ്ട് ” ഇതാണ് തിയാഗോ സിൽവ കുറിച്ചിട്ടുള്ളത്.
മോശം പ്രകടനമാണ് ഇപ്പോൾ ചെൽസി നടത്തിക്കൊണ്ടിരിക്കുന്നത്.ആകെ കളിച്ച 13 മത്സരങ്ങളിൽ അഞ്ചു തോൽവികളും നാല് സമനിലകളും അവർ വഴങ്ങിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്. അടുത്ത മത്സരത്തിൽ ബ്രൈറ്റണെയാണ് അവർ നേരിടുക.