ടെൻ ഹാഗ് പ്രതിസന്ധിയിൽ, എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഉപദേശവുമായി പെപ്!

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന പത്താം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ ഡർബിയാണ് ആരാധകരെ കാത്തിരിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും തമ്മിൽ ഏറ്റുമുട്ടുക.യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് നഗര വൈരികളുടെ ഈ പോരാട്ടം അരങ്ങേറുക.

ഈ സീസണിൽ വളരെ മോശം തുടക്കമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകനായ എറിക്ക് ടെൻ ഹാഗിനും ലഭിച്ചിരുന്നത്.പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ അവർ പരാജയപ്പെട്ടിരുന്നു.ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.എന്നാൽ അവസാനത്തെ മൂന്നു മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞു എന്നത് ഒരല്പം ആശ്വാസം നൽകുന്ന കാര്യമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും എറിക്ക് ടെൻ ഹാഗിന്റെയും ഈ ബുദ്ധിമുട്ടേറിയ തുടക്കത്തെ കുറിച്ച് ചില കാര്യങ്ങൾ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്.ചില ഉപദേശനിർദ്ദേശങ്ങളാണ് അദ്ദേഹം നൽകിയിരിക്കുന്നത്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 9 മത്സരങ്ങളെ ഇപ്പോൾ ആയിട്ടുള്ളൂ. ഇതിനൊക്കെ സമയമെടുക്കും. അഞ്ചോ ആറോ മത്സരങ്ങൾ തുടർച്ചയായി വിജയിക്കാൻ സാധിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നോട്ട് കടന്നു വരാൻ കഴിയും. എനിക്ക് ഇവിടെ ആദ്യ സീസണുകളിൽ കാര്യമായ വിജയങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ എന്നെ അവർ വെറുതെ വിട്ടിരുന്നു.അതുപോലെ യുണൈറ്റഡ് പരിശീലകനെയും വെറുതെ വിടുക.പരിശീലകർക്ക് ആവശ്യമായ സമയവും പിന്തുണയും നൽകുക.എന്നാൽ അവർ ഒരു മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്യും.അലക്സ് ഫെർഗൂസൻ ഉണ്ടാക്കിയത് പോലെയുള്ള ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ സാധിച്ചെന്നു വരില്ല. അന്നത്തെയും ഇന്നത്തെയും സ്ഥിതിഗതികൾ വ്യത്യസ്തമാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈയിടെ മൂന്ന് തോൽവികൾ വഴങ്ങേണ്ടി വന്നിട്ടുള്ള ക്ലബ്ബ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ വിജയിച്ചിരുന്നു. പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാം സ്ഥാനത്തും യുണൈറ്റഡ് എട്ടാം സ്ഥാനത്തുമാണ്.ഒരു മികച്ച പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *