ടെൻഹാഗിന്റെ പുറത്താവൽ, പ്രതികരിച്ച് പെപ്!
വളരെ മോശം പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ്നോട് അവർ പരാജയപ്പെട്ടിരുന്നു.ഈ സീസണിൽ കേവലം നാലുമത്സരങ്ങളിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്തേക്ക് പിന്തുടപ്പെട്ടിരുന്നു. ഇതോടുകൂടി അവർ പരിശീലകനായ എറിക്ക് ടെൻഹാഗിനെ പുറത്താക്കുകയും ചെയ്തിരുന്നു.
താൽക്കാലിക പരിശീലകനായി കൊണ്ട് യുണൈറ്റഡ് ഇതിഹാസമായ നിസ്റ്റൽറൂയിയെ നിയമിച്ചിട്ടുണ്ട്. ഏതായാലും ടെൻഹാഗിന്റെ പുറത്താവലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരുപാട് ദുഃഖമുണ്ട് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ടെൻഹാഗിന്റെ കാര്യത്തിൽ എനിക്ക് ഒരുപാട് സങ്കടമുണ്ട്. ടീച്ചർമാരോ ഡോക്ടർമാരോ ഇങ്ങനെ പുറത്താക്കപ്പെടുന്നത് നമ്മൾ കാണാറില്ലല്ലോ.ആളുകൾ നമ്മളിൽ നിന്നും റിസൾട്ട്കൾ പ്രതീക്ഷിക്കുന്നു. എനിക്ക് റിസൾട്ടുകൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഞാനും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഇത് ശരിക്കും ഒരു ബിസിനസാണ്. നമ്മൾ റിസൾട്ട് ഉണ്ടാക്കിയെടുക്കേണ്ടത് നിർബന്ധമാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതേസമയം ടെൻഹാഗിന്റെ സ്ഥാനം നഷ്ടമായതിൽ ആഴ്സണൽ പരിശീലകനായ ആർടെറ്റയും ലിവർപൂൾ പരിശീലകനായ സ്ലോട്ടും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് റൂബൻ അമോറിമാണ് എത്തുന്നത്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപി ഇദ്ദേഹത്തിന് കീഴിൽ തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുണൈറ്റഡിനെ തിരികെ കൊണ്ടുവരിക എന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.