ഞാൻ റെക്കോർഡുകളെ പിന്തുടരാറില്ല,മറിച്ച് റെക്കോർഡുകൾ എന്നെ പിന്തുടരുന്നു : ക്രിസ്റ്റ്യാനോ

ഫുട്ബോൾ ലോകത്തെ അപൂർവ്വമായ പല റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ള സൂപ്പർതാരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമൊക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.കൂടാതെ അഞ്ച് ബാലൺ ഡി’ഓർ പുരസ്കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്.

ഏതായാലും തന്റെ ഈ റെക്കോർഡുകളെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റെക്കോർഡുകളെ താൻ പിന്തുടരാറില്ലെന്നും മറിച്ചു റെക്കോർഡുകളാണ് തന്നെ ഫോളോ ചെയ്യാറ് എന്നുമാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലയെർ ഡയറീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ റെക്കോർഡുകൾ,അത് സാധാരണ രൂപത്തിൽ വന്നുചേരുന്നതാണ്. ഞാൻ റെക്കോർഡുകളെ പിന്തുടരാറില്ല, മറിച്ച് റെക്കോർഡുകൾ എന്നെയാണ് പിന്തുടരാറുള്ളത്.അതൊരു നല്ല കാര്യമാണ്. അതെനിക്ക് കൂടുതൽ ഹാർഡ് വർക്ക് ചെയ്യാൻ വേണ്ടി മോട്ടിവേഷൻ നൽകുന്നു. ഈ ഗെയിമിനോടുള്ള പാഷനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡും സഹതാരങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്. എന്നെ ഇതുവരെ സഹായിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇനിയും കൂടുതൽ കിരീടങ്ങൾ നേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മാഞ്ചസ്റ്റർ യുണൈറ്റഡ് പണ്ട് എങ്ങനെയായിരുന്നു അതിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിലായിരുന്നു താരം യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.ആകെ 24 ഗോളുകൾ കഴിഞ്ഞ സീസണിൽ നേടാൻ റൊണാൾഡോക്ക് കഴിയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *