വിജയിക്കണം : പോർച്ചുഗീസ് ടീമിന് റൊണാൾഡോയുടെ സന്ദേശം!

യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ പോർച്ചുഗല്ലിന്റെ എതിരാളികൾ സ്വിറ്റ്സർലാന്റാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:15-നാണ് ഈയൊരു മത്സരം അരങ്ങേറുക. സ്വന്തം മൈതാനത്ത് വെച്ചാണ് പോർച്ചുഗൽ ഈയൊരു മത്സരം കളിക്കുക.

കഴിഞ്ഞ മത്സരത്തിൽ സ്പെയിനെതിരെ പോർച്ചുഗൽ സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്. ഇപ്പോഴിതാ തന്റെ സഹതാരങ്ങൾക്ക് ആവേശം പകർന്നു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഈ മത്സരത്തിൽ നമുക്ക് വിജയിക്കണമെന്നാണ് റൊണാൾഡോയുടെ സന്ദേശം. ഇൻസ്റ്റഗ്രാമിലാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” യുവേഫ നേഷൻസ് ലീഗ് അതിന്റെ പ്രഥമ ചാമ്പ്യൻമാരുമായി എന്നും ബന്ധപ്പെട്ടിരിക്കുന്നു.സ്പെയിനിനെതിരെ നിർണായകമായ ഒരു സമനില വഴങ്ങി കൊണ്ടാണ് നാം ഈ നേഷൻസ് ലീഗ് ആരംഭിച്ചിരിക്കുന്നത്. അത് നമ്മുടെ ആഗ്രഹങ്ങളെ പുതുക്കുന്നു. എപ്പോഴത്തെയും പോലെ നമുക്ക് ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. അടുത്ത മത്സരം നമുക്ക് വിജയിക്കണം ” ഇതാണ് റൊണാൾഡോ കുറിച്ചിട്ടുള്ളത്.

കഴിഞ്ഞ സ്പെയിനിതിരെയുള്ള മത്സരത്തിലെ ആദ്യ ഇലവനിൽ ഇടം നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല.സ്വിറ്റ്സർലാന്റിനെതിരെ റൊണാൾഡോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!