ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ച സന്ദർഭം : ഇന്നലത്തെ മത്സരത്തെക്കുറിച്ച് ഹാലന്റ് പറഞ്ഞത്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഫുൾഹാമിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ഹൂലിയൻ ആൽവരസിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടിയെങ്കിലും പിന്നീട് ഫുൾഹാം സമനില പിടിക്കുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ അവസാന മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. പകരക്കാരനായ ഇറങ്ങിയ ഹാലന്റ് ആ പെനാൽറ്റി ഗോളാക്കി മാറ്റുകയും മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുക്കുകയും ചെയ്യുകയായിരുന്നു.

ഏതായാലും അവസാന മിനുട്ടിലെ ആ പെനാൽറ്റിയെ എർലിംഗ് ഹാലന്റ് ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിച്ച സന്ദർഭമായിരുന്നു ഈ പെനാൽറ്റി എടുത്ത സന്ദർഭം എന്നാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു അനുഭവമായിരുന്നുവെന്നും ഹാലന്റ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ പെനാൽറ്റിയെടുക്കാൻ എനിക്ക് പേടിയും പരിഭ്രാന്തിയുമുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയധികം പേടിക്കുന്നത്.പക്ഷേ ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു അനുഭവമായിരുന്നു.മത്സരത്തിന്റെ അവസാന മിനിട്ടിലാണ് പെനാൽറ്റി ലഭിക്കുന്നത്, തീർച്ചയായും ഞാൻ ഭയപ്പെടുക തന്നെ ചെയ്യും. പക്ഷേ അത്ഭുതപ്പെടുത്തുന്ന ഒരു ഫീലിംഗ് ആയിരുന്നു അത്.എനിക്ക് അത് ഇഷ്ടമായി. ഒരാഴ്ചയോളം ഞാൻ പരിക്കു മൂലം പുറത്തായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ് ഞങ്ങൾക്ക് ഇപ്പോൾ നേടാൻ സാധിച്ചിട്ടുള്ളത് ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ആകെ 12 മത്സരങ്ങളാണ് ഹാലന്റ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 18 ഗോളുകളും മൂന്ന് അസിസ്റ്റുകളും കരസ്ഥമാക്കാൻ ഈയൊരു സൂപ്പർ താരത്തിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!