ചെൽസിയെ സിറ്റിയുമായും ലിവർപൂളുമായും താരതമ്യം ചെയ്യുന്നതിൽ പ്രതികരണമറിയിച്ച് ലംപാർഡ് !
കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചെൽസി ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു വിട്ടത്. ഈ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ചെൽസി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി അവസാനം കളിച്ച എട്ട് മത്സരങ്ങളിലും ചെൽസി തോൽവി അറിഞ്ഞിട്ടില്ല. മാത്രമല്ല കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ക്ലീൻ ഷീറ്റുകൾ നേടാനും സാധിച്ചിരുന്നു. അവസാനത്തെ ആറു മത്സരങ്ങളിൽ കേവലം ഒരു ഗോൾ മാത്രമാണ് ചെൽസി വഴങ്ങിയിട്ടുള്ളത്. ഇങ്ങനെ തന്റെ ടീം പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്നതിൽ സന്തോഷം രേഖപ്പെടുത്തിയിരിക്കുകയാണ് ലംപാർഡ്. എന്നാൽ ലിവർപൂൾ, സിറ്റി എന്നിവരെ പോലെ സ്ഥിരത നിലനിർത്താൻ ചെൽസിക്ക് ഇനിയും കഴിയേണ്ടതുണ്ട് എന്നാണ് ലംപാർഡ് അഭിപ്രായപ്പെട്ടത്. നിലവിൽ പോയിന്റ് ടേബിളിൽ ലിവർപൂൾ മൂന്നാമതും ചെൽസി അഞ്ചാമതും സിറ്റി പത്താമതുമാണ്.
Frank Lampard warns Chelsea not to get too carried away with title talk and calls on them to be humble to Liverpool and Man City https://t.co/4wb9EuXyQm #CFC
— Nizaar Kinsella (@NizaarKinsella) November 8, 2020
” ഞങ്ങൾക്ക് ഇനിയും ഒരുപാട് സ്വയം തെളിയിക്കേണ്ടതുണ്ട്. ലോകത്തിലെ മികച്ച രണ്ട് ക്ലബുകളും ആധുനികപ്രീമിയർ ലീഗിലെ മികച്ച ക്ലബുകളുമായ മാഞ്ചസ്റ്റർ സിറ്റിയെ പോലെയും ലിവർപൂളിനെപോലെയും ഞങ്ങൾ സ്ഥിരത കൈവരിക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ഞങ്ങൾക്കും അവർക്കുമിടയിൽ വലിയൊരു വിടവുണ്ട്. അത് ഞങ്ങൾക്ക് പരിഹരിക്കണം. ഞങ്ങൾ എവിടെയാണ് നിലവിൽ ഉള്ളതെന്ന് ഞങ്ങൾ മനസ്സിലാക്കണം. ഈ ആഴ്ച്ചയിലെ മത്സരം മികച്ചതായിരുന്നു. ഞങ്ങൾ നന്നായി കളിച്ചുവെന്ന് ഷെഫീൽഡ് പരിശീലകൻ എന്നെ അറിയിച്ചിരുന്നു.ഇതെല്ലാം ഞങ്ങളെ കൂടുതൽ പ്രചോദിതരാക്കുന്നു. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് ഈ ഫോം സ്ഥിരമായി തുടരേണ്ടതുണ്ട്. അതാണ് ഞങ്ങളെ സംബന്ധിച്ചെടുത്തോളമുള്ള ഏറ്റവും വലിയ ചോദ്യം. ഞാൻ കൂടുതലൊന്നും പ്രതീക്ഷിച്ചു കൂട്ടുന്നില്ല ” ലംപാർഡ് സൂമിനോട് പറഞ്ഞു.
We see that, @ReeceJames_24… And we LOVE that! 🎤😆#OhhThiagoSilva pic.twitter.com/VBkZPqwkXS
— Chelsea FC (@ChelseaFC) November 8, 2020