ചെൽസിയെ വിടാതെ പരിക്ക് ശാപം,ചുക് വെമേക്കയും ദീർഘകാലം പുറത്ത്!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻമാരായ ചെൽസിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വെസ്റ്റ്ഹാം യുണൈറ്റഡ് അവരെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ചെൽസിക്ക് ഉള്ളത്. ആദ്യ മത്സരത്തിൽ അവർ ലിവർപൂളിനോട് സമനില വഴങ്ങിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ചെൽസിയുടെ ആശ്വാസഗോൾ നേടിയത് ചുക് വുമെക്കയാണ്.എന്നാൽ അതിനു ശേഷം താരത്തിന് പരിക്കേൽക്കുകയായിരുന്നു.അതുകൊണ്ടുതന്നെ താരത്തെ പിൻവലിക്കേണ്ടിവന്നു.ഇപ്പോഴിതാ ഈ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ചെൽസി പുറത്ത് വിട്ടിട്ടുണ്ട്. താരത്തിന്റെ വലത് കാൽമുട്ടിനാണ് പരിക്ക് ഏറ്റിരിക്കുന്നത്.
An injury update on Carney Chukwuemeka.
— Chelsea FC (@ChelseaFC) August 22, 2023
മാത്രമല്ല ചുക് വുമെക്കക്ക് ഇപ്പോൾ സർജറി ആവശ്യമാണ്. അതായത് സർജറിക്ക് ശേഷം ദീർഘകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും.ചെൽസിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ തിരിച്ചടിയാണ്. സീസണിന്റെ തുടക്കത്തിൽ തന്നെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റഫർ എങ്കുങ്കുവിനെ നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം തന്നെ പോച്ചെട്ടിനോക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.
പരിക്ക് ശാപം ഇപ്പോൾ ചെൽസിയെ വിടാതെ പിന്തുടരുകയാണ്.അതായത് 8 സീനിയർ താരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.റീസ് ജെയിംസ്,ട്രവർ ചലോബാ,വെസ്‌ലി ഫോഫാനാ എന്നിവരെയൊക്കെ ഇപ്പോൾ പരിക്ക് അലട്ടുന്നുണ്ട്. അടുത്ത മത്സരത്തിൽ ചെൽസി പുതുതായി പ്രീമിയർ ലീഗിലേക്ക് എത്തിയ ലൂട്ടനെയാണ് നേരിടുക. വരുന്ന വെള്ളിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.