പുരസ്കാരം നേടി ഗുണ്ടോഗനും ലെവയും,ഹാപ്പി ബർത്ത് ഡേ പാടി മുള്ളർ!

ജർമ്മൻ ലീഗായ ബുണ്ടസ്ലിഗ രൂപീകരിച്ചിട്ട് ഇപ്പോൾ 60 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.അതിന്റെ ഭാഗമായി കൊണ്ട് ഒരു അവാർഡ് സെറിമണി കഴിഞ്ഞ ദിവസം ജർമ്മനിയിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു.സ് പോട്ട് ബിൽഡിന്റെ നേതൃത്വത്തിലായിരുന്നു ഈ അവാർഡ് ചടങ്ങ് നടന്നിരുന്നത്. ബാഴ്സ താരങ്ങളായ ഇൽകെയ് ഗുണ്ടോഗനും റോബർട്ട് ലെവന്റോസ്ക്കിയും ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

ഈ വർഷത്തെ ഏറ്റവും മികച്ച ജർമൻ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് ഇൽകെയ് ഗുണ്ടോഗനാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 3 കിരീടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.അതിന്റെ ഫലമായി കൊണ്ടാണ് ജർമനിയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.ഈ വേദിയിൽ വെച്ച് അദ്ദേഹം ഈ പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.

അതേസമയം ബുണ്ടസ്ലിഗ റോബർട്ട് ലെവന്റോസ്ക്കിയേയും ആദരിച്ചിട്ടുണ്ട്.ബുണ്ടസ്ലിഗ ഇതിഹാസങ്ങളുടെ ഗണത്തിലാണ് ലെവന്റോസ്ക്കിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.ഒരു അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. മാത്രമല്ല ബയേണിന്റെ ജർമ്മൻ സൂപ്പർ താരമായ തോമസ് മുള്ളറും ഈ ചടങ്ങിൽ ഉണ്ടായിരുന്നു. ആ വേദിയിൽ വെച്ച് മുള്ളർ ലെവന്റോസ്ക്കിക്ക് ജന്മദിനാശംസകൾ പാടുകയായിരുന്നു.ഇന്നലെയായിരുന്നു ലെവക്ക് 35 വയസ്സ് പൂർത്തിയായിരുന്നത്.

ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ലെവന്റോസ്ക്കി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ബാഴ്സക്ക് വേണ്ടി ഇപ്പോൾ ഗോളടിക്കാൻ അദ്ദേഹം ഒരല്പം ബുദ്ധിമുട്ടുന്നുണ്ട്. അതേസമയം ഗുണ്ടോഗൻ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നുണ്ട്.കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ഒരു അസിസ്റ്റ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!