ചെൽസിയുടെ ട്രാൻസ്ഫറുകളെ പരിഹസിച്ച് ക്ലോപ്, അതേ നാണയത്തിൽ തിരിച്ചടിച്ച് ലംപാർഡ് !

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞ ടീമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. സൂപ്പർ താരങ്ങളായ ടിമോ വെർണർ, ഹാകിം സിയെച്ച്, കായ് ഹാവേർട്സ്, തിയാഗോ സിൽവ, ബെൻ ചിൽവെൽ, മലങ് സർ എന്നിവരെയാണ് ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിച്ചത്. എന്നാൽ ചെൽസിയുടെ ഈ ട്രാൻസ്ഫറുകളെ കഴിഞ്ഞ ദിവസം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് പരിഹസിച്ചിരുന്നു. ചെൽസിയിൽ നിന്നും ഞങ്ങൾ വിത്യസ്തരാണെന്നും തങ്ങൾക്ക് രാജ്യങ്ങളൊന്നും സ്വന്തമായിട്ട് ഇല്ല എന്നുമായിരുന്നു ക്ലോപ് പറഞ്ഞത്. ചെൽസിയുടെ പണമെറിഞ്ഞുള്ള താരങ്ങളെ എത്തിക്കലിനെയാണ് അദ്ദേഹം പരിഹസിച്ചത്. എന്നാൽ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. ക്ലോപ് പണമെറിഞ്ഞില്ലായിരുന്നുവെങ്കിൽ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ലഭിക്കുമായിരുന്നില്ല എന്നാണ് ലംപാർഡിന്റെ അഭിപ്രായം. ക്ലോപ് കഴിഞ്ഞ സീസണുകളിൽ ടീമിൽ എത്തിച്ച താരങ്ങളെ ലംപാർഡ് എണ്ണിയെണ്ണി പറയുകയും ചെയ്തു.

” ലിവർപൂൾ വളരെ വലിയ തോതിൽ പണം ചിലവഴിച്ചിട്ടുണ്ട് എന്ന് എല്ലാവർക്കുമറിയാം. പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നരായ ടീമിനെ പറ്റിയാണ് നാം സംസാരിക്കുന്നത്. ലെസ്റ്റർ സിറ്റി ഒഴികെയുള്ള എല്ലാ ടീമുകളും നല്ല രീതിയിൽ പണം ചിലവഴിച്ച് പുതിയ താരങ്ങളെ എത്തിച്ചു കൊണ്ടാണ് ഇവിടെ കിരീടം നേടിയിട്ടുള്ളത്. വാൻ ഡൈക്ക്, ആലിസൺ, ഫാബിഞ്ഞോ, കെയ്റ്റ, മാനേ, സലാ എന്നീ താരങ്ങളെല്ലാം തന്നെ ലിവർപൂൾ നല്ല വില കൊടുത്തു കൊണ്ട് വന്നതാണ്. ഒരു സമയത്ത് ലിവർപൂളും അത്‌ തന്നെയാണ് ചെയ്തത്. ഞങ്ങൾ ട്രാൻസ്ഫർ ബാൻ മാറിയതിനു ശേഷം ഒരു നിലയിലെത്താൻ ശ്രമിക്കുകയാണ്. ഈ സീസണിൽ ഞങ്ങൾ പണം ചിലവഴിച്ചു. ഇനി കഠിനാദ്ധ്യാനം കൂടി ചെയ്യാനുണ്ട് ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *