ചെൽസിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി പെപ്പും ക്ലോപ്പും!

ടോഡ് ബോഹ്ലി ചെൽസിയുടെ പുതിയ ഉടമസ്ഥനായി ചുമതലയേറ്റ ശേഷം വലിയ മാറ്റങ്ങളാണ് അവർ ക്ലബ്ബിൽ വരുത്തിയിട്ടുള്ളത്. നിരവധി സൂപ്പർതാരങ്ങളെ പൊന്നും വില നൽകിക്കൊണ്ട് ചെൽസി സ്വന്തമാക്കിയിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും അവർ നിരവധി താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ലിവർപൂൾ പരമാവധി ശ്രമിച്ച കൈസേഡോ,ലാവിയ എന്നിവരെ ഒടുവിൽ സ്വന്തമാക്കിയത് ചെൽസിയായിരുന്നു.

ഇതേക്കുറിച്ച് ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപിനോട് ചോദിക്കപ്പെട്ടിരുന്നു. ചെൽസിയുടെയും മറ്റുള്ളവരുടെയും അമിതമായ പണം ചിലവഴിക്കലിനെതിരെ ഇദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരു നിയന്ത്രണവുമില്ലാതെ ചിലവഴിക്കാൻ പറ്റുന്ന പണമാണ് ഈ പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കുന്നത് എന്നാണ് ക്ലോപ് ആരോപിച്ചിട്ടുള്ളത്. ഇപ്പോൾ കൂടുതൽ പണം ചിലവഴിക്കുന്ന സൗദി അറേബ്യയെയും അമേരിക്കയെയും ഈ പരിശീലകൻ വിമർശിച്ചിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയും ചെൽസിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.ചെൽസിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ വിമർശകർ എല്ലാവരും കൂടി തന്നെ കൊന്നേനെ എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ചെൽസി കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ ചിലവഴിച്ച പോലെ ഞാൻ ചിലവഴിച്ചിരുന്നുവെങ്കിൽ എനിക്ക് ഇവിടെ ഇരിക്കാൻ സാധിക്കുമായിരുന്നില്ല.നിങ്ങളെല്ലാവരും കൂടി എന്നെ കൊന്നേനെ. ഞങ്ങൾ ആവശ്യമുള്ള താരങ്ങൾക്ക് വേണ്ടി മതിയായ പണം മാത്രമാണ് ചിലവഴിക്കാറുള്ളത്.ഞാൻ ചെൽസിയെ വിമർശിക്കുകയല്ല. പക്ഷേ ആ സ്ഥാനത്ത് ഞങ്ങളായിരുന്നുവെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ, എന്തൊക്കെ പുകിലുകളായിരിക്കും ഇവിടെ നടക്കുക ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ പണം ചിലവഴിച്ചിട്ടുള്ളത് തന്നെയാണ്. അതേസമയം സൗദി അറേബ്യ വലിയ ഒരു വിപ്ലവമാണ് ട്രാൻസ്ഫർ വിൻഡോയിൽ സൃഷ്ടിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *