ഗ്രീലിഷിനെയും ഫോഡനേയും പുറത്തിരുത്തിയത് ശിക്ഷയെന്നോണം : വിശദീകരിച്ച് പെപ്!

കഴിഞ്ഞ ലീഡ്‌സ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയിരുന്നത്.ആ മത്സരത്തിൽ സിറ്റിക്ക് വേണ്ടി സൂപ്പർ താരങ്ങളായ ജാക്ക് ഗ്രീലീഷും ഫിൽ ഫോഡനും കളിച്ചിരുന്നു. മാത്രമല്ല ഇരുവരും ഗോളുകൾ നേടുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ഇരുവരും നൈറ്റ്‌ ഔട്ടിൽ ആയിരുന്ന ചിത്രങ്ങൾ പുറത്തേക്ക് വന്നിരുന്നു. മാത്രമല്ല പിറ്റേ ദിവസത്തെ പരിശീലനത്തിൽ അച്ചടക്കരഹിതമായായിരുന്നു ഈ രണ്ട് താരങ്ങളും എത്തിയിരുന്നത്.

ഏതായാലും ഈ പ്രവർത്തികൾക്കുള്ള ശിക്ഷയെന്നോണമാണ് രണ്ട് താരങ്ങളെയും പരിശീലകനായ പെപ് ഗ്വാർഡിയോള ന്യൂകാസിലിനെതിരെയുള്ള മത്സരത്തിൽ പുറത്തിരുത്തിയത്. കൂടാതെ ഇരുവർക്കും പെപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.മത്സരശേഷം ബിബിസി റേഡിയോ ഫൈവിനോട് പെപ് സംസാരിച്ചത് ഇങ്ങനെയാണ്.

” താരങ്ങളുടെ കളത്തിലെ പെരുമാറ്റത്തിനും കളത്തിന് പുറത്തുള്ള പെരുമാറ്റത്തിലും ഞാനൊരുപാട് ശ്രദ്ധ നൽകാറുണ്ട്.കളത്തിന് പുറത്ത് അവർ നല്ല രൂപത്തിലല്ല നടക്കുന്നതെങ്കിൽ അവരെ ഞാൻ കളിപ്പിക്കുകയില്ല.എല്ലാ താരങ്ങളും മത്സരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇത് ക്രിസ്മസ് സമയമാണ്. നിങ്ങളുടെ ശ്രദ്ധ തെറ്റുന്ന പല കാര്യങ്ങളും ചുറ്റുമുണ്ടാവും. എന്നിരുന്നാലും നിങ്ങൾ ശ്രദ്ധ കൈവിടാൻ പാടില്ല ” ഇതാണ് പെപ് പറഞ്ഞത്.

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.ഈ പ്രീമിയർ ലീഗിൽ 4 ഗോളുകളും 3 അസിസ്റ്റുകളും ഫോഡൻ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.അതേസമയം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഗ്രീലീഷിന്റെ പേരിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!