ഗോൾമഴ പെയ്യിച്ച് എംബപ്പേ സൂപ്പർ താരങ്ങൾക്കൊപ്പം, മുന്നിലുള്ളത് ലെവന്റോസ്ക്കി മാത്രം!

ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നോട്ട് കുതിച്ച് കിലിയൻ എംബപ്പേ. കഴിഞ്ഞ മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോട് കൂടിയാണ് എംബപ്പേ യൂറോപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ സൂപ്പർ താരങ്ങൾക്കൊപ്പമെത്തിയത്.25 ഗോളുകളാണ് എംബപ്പേ ഇത്‌ വരെ ലീഗിൽ നേടിയിട്ടുള്ളത്. താരത്തിന്റെ മുന്നിലുള്ള ബയേൺ സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണ്.36 ഗോളുകളാണ് ലെവന്റോസ്ക്കി ബുണ്ടസ്ലിഗയിൽ നേടിയിട്ടുള്ളത്.കഴിഞ്ഞ 5 ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് എംബപ്പേ നേടിയത്.

അതേസമയം 25 ഗോളുകൾ നേടിയ എംബപ്പേക്കൊപ്പം നിരവധി സൂപ്പർ താരങ്ങളുണ്ട്. ലയണൽ മെസ്സി ലാലിഗയിൽ 25 ഗോളുകൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ സിരി എയിൽ 25 ഗോളുകൾ നേടിയിട്ടുണ്ട്. എർലിങ് ഹാലണ്ടും ആൻഡ്രേ സിൽവയും 25 ഗോളുകളുമായി ഒപ്പമുണ്ട്. അത്കൊണ്ട് തന്നെ രണ്ടാം സ്ഥാനത്തിന് വേണ്ടി ഇപ്പോൾ പോരാട്ടം കടുക്കുന്നത്. എന്നാൽ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് ആർക്കും വിട്ടുകൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ലെവന്റോസ്ക്കി. കഴിഞ്ഞ തവണത്തെ ഗോൾഡൻ ബൂട്ട് തലനാരിഴക്കാണ് ലെവന്റോസ്ക്കി ഇമ്മോബിലെക്ക് മുന്നിൽ അടിയറവ് വെച്ചത്. ഇനി ഏതാനും മത്സരങ്ങൾ മാത്രമാണ് ഈ താരങ്ങൾക്ക് ലീഗിൽ അവശേഷിക്കുന്നത്. അത്കൊണ്ട് തന്നെ ഗോളടിവേട്ട ഇനിയും തുടരുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *