ഗല്ലഗറിന്റെ സ്ഥാനത്തേക്ക് ബ്രസീലിയൻ സൂപ്പർ താരത്തെ കൊണ്ടുവരാൻ ചെൽസി!

ചെൽസിയുടെ ഇംഗ്ലീഷ് മധ്യനിരതാരമായ കോണോർ ഗല്ലഗർ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. ചെൽസിയുമായി ഒരു വർഷത്തെ കരാറാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്. നിലവിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് രംഗത്തുണ്ട്. കൂടാതെ ടോട്ടൻഹാം,ആസ്റ്റൻ വില്ല എന്നിവരും ഈ താരത്തിനായി ശ്രമിക്കുന്നുണ്ട്. 50 മില്യൺ പൗണ്ടാണ് ചെൽസി ഗല്ലഗറിന് വേണ്ടി ആവശ്യപ്പെടുന്നത്.

താരത്തിന്റെ സ്ഥാനത്തേക്ക് ബ്രസീലിയൻ സൂപ്പർതാരമായ ആൻഡ്രിയാസ് പെരേരയെ കൊണ്ടുവരാനാണ് ചെൽസി ഉദ്ദേശിക്കുന്നത്. അവരുടെ പരിശീലകനായ എൻസോ മരെസ്ക്കക്ക് താല്പര്യമുള്ള താരമാണ് പെരീര. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന് വേണ്ടിയാണ് ഈ ബ്രസീലിയൻ താരം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് പോകാനുള്ള അനുമതി ഈ ക്ലബ്ബ് നൽകിയിട്ടുണ്ട്.

30 മില്യൺ മുതൽ 35 മില്യൻ പൗണ്ട് വരെ താരത്തിനായി ചിലവഴിക്കാൻ ചെൽസി ഇപ്പോൾ ഒരുക്കമാണ്. നേരത്തെ തന്നെ താരവുമായി ചെൽസി ബന്ധപ്പെട്ടിരുന്നു. താരത്തിന്റെ ഏജന്റ് ആയ കിയാ ജൂർബച്ചിയാൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ പെരീര ചെൽസിയിലേക്ക് എത്താനുള്ള സാധ്യതകൾ ഏറെയാണ്.

കോപ്പ അമേരിക്കയിൽ ബ്രസീലിന് വേണ്ടി പെരേര കളിച്ചിരുന്നു.പക്ഷേ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹത്തിന് സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല.2022ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നായിരുന്നു ഫുൾഹാം താരത്തെ സ്വന്തമാക്കിയത്.10 മില്യൺ പൗണ്ട് ആയിരുന്നു താരത്തിനു വേണ്ടി ചിലവഴിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും 7 അസിസ്റ്റുകളും ആണ് ഈ മധ്യനിര താരം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *