ക്ലോപിന്റെ വഴി തുടരാൻ ആർടെറ്റയും? ആഴ്സണൽ വിട്ട് ബാഴ്സയിലേക്കോ?

ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഈ സീസണിന് ശേഷം പടിയിറങ്ങുകയാണ്. ഇനി ലിവർപൂളിനെ പരിശീലിപ്പിക്കാൻ യുർഗൻ ക്ലോപ് ഉണ്ടാവില്ല. ഇതിന് പിന്നാലെ ബാഴ്സലോണയുടെ പരിശീലകനായ ചാവിയും രാജി പ്രഖ്യാപിച്ചിരുന്നു. ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ചാവി തന്നെ സ്ഥിരീകരിക്കുകയായിരുന്നു. ഈ രണ്ട് പ്രഖ്യാപനങ്ങളും ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർടെറ്റയും ക്ലോപ്പിന്റെ വഴി പിന്തുടർന്നേക്കും എന്നാണ് റൂമറുകൾ. അതായത് ഈ സീസണിന് ശേഷം ആഴ്സണലിന്റെ പരിശീലക സ്ഥാനം രാജിവെക്കാൻ ആർടെറ്റ ഇപ്പോൾ ആലോചിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2019 ഡിസംബർ മാസത്തിലായിരുന്നു ആർടെറ്റ ആഴ്സണലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നത്.അതിനുശേഷം ക്ലബ്ബിൽ കാതലായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.നിലവിൽ ഒരു വർഷത്തെ കോൺട്രാക്ട് അദ്ദേഹത്തിന് ക്ലബ്ബുമായി അവശേഷിക്കുന്നുണ്ട്.പക്ഷേ ഈ സീസണിന് ശേഷം പടിയിറങ്ങാനാണ് അദ്ദേഹം ആലോചിക്കുന്നത്.

ഇതോടൊപ്പം തന്നെ എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് ഇദ്ദേഹം എത്തുമോ എന്ന തരത്തിലുള്ള വാർത്തകളും സജീവമാണ്.ലാപോർട്ട വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരിശീലകനാണ് ആർടെറ്റ. ബാഴ്സലോണ അക്കാദമിയിലൂടെ കരിയർ ആരംഭിച്ച വ്യക്തി കൂടിയാണ് ആർടെറ്റ. ഏതായാലും ഈ വിഷയത്തിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സ്‌കൈ സ്പോർട്സ് ഒരല്പം മുമ്പേ പുറത്തുവിട്ടിരുന്നു.ആർടെറ്റ ആഴ്സണൽ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവരുടെ കണ്ടെത്തൽ. ഏതായാലും ഈ സീസണിന് ശേഷം ഈ പരിശീലകൻ എന്ത് തീരുമാനം എടുക്കും എന്നത് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!