ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യാത്തത് ചെൽസി ചെയ്ത തെറ്റ് :മുൻ താരം

2022 നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. ക്ലബ്ബിനകത്ത് ഉണ്ടായ വിവാദങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. പിന്നീട് അദ്ദേഹം ചെൽസിയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു.എന്നാൽ ചെൽസി അദ്ദേഹത്തെ സൈൻ ചെയ്തില്ല. പിന്നീട് റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് പോവുകയായിരുന്നു.

ചെൽസിക്ക് ഇപ്പോഴും ഒരു മികച്ച സ്ട്രൈക്കറുടെ അഭാവം ഉണ്ട്. വിക്ടർ ഒസിംഹനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ചെൽസി അവസാനിപ്പിച്ചിട്ടില്ല. ഇതിനിടെ മുൻ ചെൽസി താരമായിരുന്ന വില്യം ഗല്ലാസ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാത്തത് ചെൽസി ചെയ്ത തെറ്റാണ് എന്നാണ് ഗല്ലാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാത്തതിലൂടെ ചെൽസി ഒരു മിസ്റ്റേക്ക് തന്നെയാണ് വരുത്തിവെച്ചത്.അദ്ദേഹത്തെ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നു.ചെൽസി അദ്ദേഹത്തിന് മികച്ച ഒരു ക്ലബ്ബായി മാറുമായിരുന്നു.ഡ്രസ്സിംഗ് റൂമിൽ റൊണാൾഡോ എത്രത്തോളം പ്രാധാന്യമുള്ളവനാണ് എന്നുള്ളത് എല്ലാവർക്കും അറിയാം.അദ്ദേഹം വിന്നിങ് മെന്റാലിറ്റി കൊണ്ടുവരും. അത് സ്‌ക്വാഡിന് ഗുണകരമാകും. അദ്ദേഹത്തെ കൊണ്ടുവരാത്തത് ചെൽസിയുടെ ഒരു മിസ്റ്റേക്ക് തന്നെയാണ് “ഇതാണ് ചെൽസി താരം പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യയിൽ മികച്ച പ്രകടനമാണ് റൊണാൾഡോ പുറത്തെടുക്കുന്നത്.സൗദി ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഗോൾ പങ്കാളിത്തങ്ങളും വഹിച്ചു താരം റൊണാൾഡോയാണ്. 22 ഗോളുകളും 9 അസിസ്റ്റുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *