ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് ടുഷേലും,ഇനിയെന്ത്?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ ക്ലബ്ബിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനമായിട്ടില്ല. റൊണാൾഡോക്ക് യുണൈറ്റഡ് വിടാൻ താല്പര്യമുണ്ട്. എന്നാൽ യുണൈറ്റഡ് ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.

റൊണാൾഡോയെ സ്വന്തമാക്കാൻ വേണ്ടി ഏറ്റവും സജീവമായി പ്രവർത്തിച്ചിരുന്നത് മറ്റൊരു പ്രീമിലേക്ക് വമ്പൻമാരായ ചെൽസിയായിരുന്നു. ചെൽസിയുടെ പുതിയ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്കായിരുന്നു റൊണാൾഡോയെ സ്വന്തമാക്കാൻ താല്പര്യം. എന്നാൽ താരത്തിനു മുമ്പിൽ ഇപ്പോൾ ചെൽസി എന്ന വാതിലും അടഞ്ഞിട്ടുണ്ട്.

അതായത് റൊണാൾഡോയെ ടീമിലേക്ക് എത്തിക്കാൻ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേലിന് താല്പര്യമില്ല. തന്റെ അറ്റാക്കിങ് പ്ലാനുകൾക്ക് റൊണാൾഡോ അനുയോജ്യനാവില്ല എന്നാണ് ടുഷേലിന്റെ നിലപാട്. മാത്രമല്ല റഹീം സ്റ്റെർലിങ്ങിനെ സ്വന്തമാക്കാൻ ചെൽസിക്ക് സാധിച്ചിരുന്നു. ഇതോടുകൂടി ചെൽസിയിലേക്ക് എത്താനുള്ള റൊണാൾഡോയുടെ എല്ലാ സാധ്യതകളും അവസാനിക്കുകയായിരുന്നു.

ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് താരത്തിൽ താല്പര്യമുണ്ടെങ്കിലും അന്തിമ തീരുമാനം ടുഷേലിന്റേത് തന്നെയാണ്. നിലവിൽ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ സങ്കീർണമായി കൊണ്ടിരിക്കുകയാണ്.ബയേണും പിഎസ്ജിയും താരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെൽസിയും താരത്തിന്റെ കാര്യത്തിൽ നിന്നും പിന്മാറുന്നത്. നിലവിൽ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യതകൾ തെളിഞ്ഞുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *