ക്രിസ്റ്റ്യാനോയുടെ സൈനിങ് മിസ്റ്റേക്കായിരുന്നില്ല,പക്ഷെ : റോയ് കീൻ പറയുന്നു!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രൂപത്തിൽ തന്നെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ആകെ 21 ഗോളുകൾ യുണൈറ്റഡിന് വേണ്ടി നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ ടീം എന്ന നിലയിൽ യുണൈറ്റഡ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നത്.അത്കൊണ്ട് തന്നെ ക്രിസ്റ്റ്യാനോയെ തിരികെയെത്തിച്ചത് യുണൈറ്റഡ് ചെയ്ത മിസ്റ്റേക്കാണെന്ന് പലരും വിലയിരുത്തിയിരുന്നു.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ ക്യാപ്റ്റനായിരുന്ന റോയ് കീൻ, ക്രിസ്റ്റ്യാനോയുടെ സൈനിങ് മിസ്റ്റേക്കായിരുന്നില്ല എന്നുള്ള കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ താരത്തിന് ഇനിയും കൂടുതൽ ചെയ്യാനാകുമെന്നും ലീഡർഷിപ്പ് ക്വാളിറ്റി ക്രിസ്ത്യാനോ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കീനിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 19, 2022
” റൊണാൾഡോയുടെ സൈനിങ് മിസ്റ്റേക്കായിരുന്നില്ല, അതൊരു ചൂതാട്ടത്തിന് സമാനമായിരുന്നു. വിശാലമായ അർത്ഥത്തിൽ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ സൈനിങ് വലിയ സൈനിങ് ഒന്നുമല്ല.കാരണം അദ്ദേഹത്തിന്റെ പ്രായം തന്നെയാണ്.പക്ഷെ ഇപ്പോഴും അദ്ദേഹം ടീമിനെ സഹായിക്കുന്നു.പക്ഷെ അദ്ദേഹത്തിന്റെ ചുറ്റും നടക്കുന്നത് നല്ല രൂപത്തിലല്ല.പക്ഷെ അദ്ദേഹത്തിന്റെ ലീഡർഷിപ് ക്വാളിറ്റി അദ്ദേഹത്തിന് വർദ്ധിപ്പിക്കാമെന്നാണ് ഞാൻ കരുതുന്നത്. ഒന്നോ രണ്ടോ മൽസരങ്ങളിൽ കളിക്കാൻ പറ്റാത്തതിൽ അദ്ദേഹം വളരെയധികം അസ്വസ്ഥനായിരുന്നു. പക്ഷേ എല്ലാ മത്സരങ്ങളും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും ചില മൽസരങ്ങളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിക്കുന്നു.ബ്രന്റ്ഫോർഡിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ പിൻവലിച്ചപ്പോൾ അദ്ദേഹം അസ്വസ്ഥനായി. അത് സ്വാഭാവികമാണ്. പക്ഷേ പത്ത് പതിനഞ്ച് മിനിട്ട് അത് തുടരുക തന്നെ ചെയ്തു.അതിനോട് യോജിക്കാനാവില്ല. അത് ടീമിനെ ബാധിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ അത് മാറ്റിയെടുക്കേണ്ടതുണ്ട്. മാത്രമല്ല യുണൈറ്റഡ് ഒരു കൊമേർഷ്യൽ ക്ലബ്ബാണ് എന്നുള്ളത് ഈയിടെ വാൻ ഗാൽ പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോയുടെ സൈനിങ്ങിന് പിന്നിൽ വാണിജ്യപരമായ ഉദ്ദേശങ്ങളും യുണൈറ്റഡിന് ഉണ്ടായിരുന്നു ” ഇതാണ് കീൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ നോർവിച്ചിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ഹാട്രിക്ക് കരസ്ഥമാക്കിയിരുന്നു.ഇനി യുണൈറ്റഡിന്റെ എതിരാളികൾ ചിരവൈരികളായ ലിവർപൂളാണ്.