ആ വിഡ്ഢിത്തത്തിൽ വീഴരുത്,യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി ജോട്ട!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂളിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.ഈ സീസണിൽ ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ വമ്പൻ വിജയം നേടാൻ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു അന്ന് ലിവർപൂൾ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

എന്നാൽ ഇന്നത്തെ മത്സരത്തിന് മുന്നേ ലിവർപൂളിന്റെ സൂപ്പർ താരമായ ഡിയോഗോ ജോട്ട തന്റെ സഹതാരങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അന്നത്തെ മത്സരത്തിൽ അഞ്ച് ഗോളുകൾക്ക് വിജയിച്ചതിനാൽ ഇന്നത്തെ മത്സരം എളുപ്പമാവുമെന്നുള്ള വിഡ്ഢിത്തത്തിൽ വീഴരുത് എന്നാണ് ജോട്ട പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ക്ലബ്ബ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജോട്ട. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യുണൈറ്റഡിനെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആ ദിവസം മനോഹരമായിരുന്നു. കുറച്ച് കാലത്തേക്ക് എല്ലാവരുടെയും ഓർമ്മയിൽ അതായിരുന്നു. പക്ഷേ ആ റിസൾട്ട് കൊണ്ട് ഞങ്ങളുടെ ശ്രദ്ധ തെറ്റാൻ പാടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം എളുപ്പമാവുമെന്നുള്ള വിഡ്ഢിത്തത്തിൽ നാം വീഴാൻ പാടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കലും എളുപ്പമാവില്ല.അന്ന് ഓൾഡ് ട്രഫോഡിൽ മിന്നും പ്രകടനമാണ് നമ്മൾ കാഴ്ച്ചവെച്ചത്. പക്ഷേ ഇനിയും മൂന്ന് പോയിന്റുകൾ നേടണമെങ്കിൽ അത്തരത്തിലുള്ള പ്രകടനം ആവർത്തിക്കേണ്ടതുണ്ട് ” ഇതാണ് ജോട്ട പറഞ്ഞിട്ടുള്ളത്.

അന്ന് യുണൈറ്റഡിനെതിരെ ഒരു ഗോൾ നേടാൻ ജോട്ടക്ക് സാധിച്ചിരുന്നു.ഈ സീസണിൽ ആകെ 21 ഗോളുകൾ ജോട്ട തന്റെ പേരിൽ കുറിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!