ക്രിസ്റ്റ്യാനോയുടെ ആസ്തിയും വരുമാനവുമെത്രെ?അറിയേണ്ടതെല്ലാം!

കായിക ലോകത്ത് തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തികളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ഈ സീസണിലായിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയത്.ചെറിയ രൂപത്തിലുള്ള വെയ്ജ് കട്ടൊക്കെ താരം യുണൈറ്റഡിലേക്ക് എത്താൻ വേണ്ടി ചെയ്തിരുന്നു.

ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം CR7-ന്റെ നിലവിലെ മൊത്തം ആസ്തിയും സാലറിയുമൊക്കെ പുറത്തുവിട്ടിട്ടുണ്ട്. കൃത്യമായ കണക്കുകളാണ് എന്ന് ഇവർ അവകാശപ്പെടുന്നില്ല. നമുക്ക് അതൊന്ന് പരിശോധിക്കാം.

നിലവിൽ 363 മില്യൺ പൗണ്ടാണ് CR7ന്റെ മൊത്തം ആസ്തി.ഫുട്ബോൾ കോൺട്രാക്ട്, ബിസിനസ് നിക്ഷേപങ്ങൾ എന്നിവയാണ് CR7ന്റെ പ്രധാന വരുമാനം.2021-ൽ ഏറ്റവും കൂടുതൽ സമ്പാദിച്ച കായികതാരങ്ങളുടെ ലിസ്റ്റ് മുമ്പ് ഫോബ്സ് പുറത്തുവിട്ടിരുന്നു.മൂന്നാം സ്ഥാനമാണ് ക്രിസ്റ്റ്യാനോ ഇതിൽ സ്വന്തമാക്കിയത്.മക്ഗ്രഗർ,മെസ്സി എന്നിവരായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ തന്റെ സാലറിയിൽ കുറവ് വരുത്തിയിരുന്നു. നിലവിൽ ഒരു വർഷം 20 മില്യൺ പൗണ്ടാണ് സാലറിയിനത്തിൽ CR7 കൈപ്പറ്റുന്നത്.6 മില്യൺ പൗണ്ടോളമാണ് റൊണാൾഡോ തന്റെ സാലറി ഇപ്പോൾ കുറച്ചിരിക്കുന്നത്.

CR7-ന്റെ പ്രധാനപ്പെട്ട സ്പോൺസർഷിപ്പ് ഡീൽ നൈക്കുമായിട്ടാണ്. ജീവിതകാലം മുഴുവനുമുള്ള കോൺട്രാക്ടിലാണ് CR7 ഒപ്പ് വെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.കൂടാതെ അർമാനി,ഈജിപ്ഷ്യൻ സ്റ്റീൽ,ഹെർബലൈഫ്,കാസ്ട്രോൾ എന്നിവരുമായൊക്കെ CR7 ന് ഡീലുകളുണ്ട്.

ബിസിനസ് മേഖലകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സജീവമാണ്.ഹോം പ്രൊഡക്റ്റുകളിലും ക്ലോത്തിങ് മേഖലയിലും CR7 എന്ന ബ്രാൻഡ് ലഭ്യമാണ്.കൂടാതെ പെസ്റ്റാന CR7 എന്ന പേരിൽ താരത്തിന് ഹോട്ടലുകളുണ്ട്.കൂടാതെ CR7 ഫിറ്റ്നസ് എന്ന പേരിൽ ജിമ്മുകളും പ്രവർത്തിക്കുന്നുണ്ട്.കൂടാതെ സ്പെയിനിൽ ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്കും താരം നടത്തി പോരുന്നുണ്ട്.

ചാരിറ്റി മേഖലയിൽ വളരെ സജീവമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.കുട്ടികളുടെ വിശപ്പകറ്റാനായി ഡൂ സംതിങ്ങ് ഓർഗനൈസേഷൻ താരം സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ കാൻസർ സെന്ററുകൾക്കും നോൺ ഗവണ്മെന്റ് ഓർഗനൈസേഷനുകൾക്കും താരം പണം സംഭാവന ചെയ്യാറുണ്ട്.സിറിയയിലെ ദുരിതബാധിതരെ താരം സഹായിച്ചിരുന്നു.പോർച്ചുഗല്ലിൽ വിദ്യാർഥികൾക്കായി ക്രിസ്റ്റ്യാനോ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്.കൂടാതെ യുനിസെഫുമായും CR7 സഹകരിക്കുന്നു.

ഇനി താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കൂടി പരിശോധിക്കാം.ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് റൊണാൾഡോ.ഫേസ്ബുക്കിൽ 150 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്.കായിക താരങ്ങളിൽ ഒന്നാമതാണ് റൊണാൾഡോ.അതേസമയം 395 മില്യൺ ഫോളോവേഴ്സാണ് റൊണാൾഡോക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇൻസ്റ്റാഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി CR7നാണ്. ട്വിറ്ററിൽ 96 മില്യൺ ഫോളോവേഴ്സും താരത്തിനുണ്ട്.

ഇതൊക്കെയാണ് ക്രിസ്റ്റ്യാനോയുടെ കളത്തിന് പുറത്തെ കണക്കുളായി ഗോൾ ഡോട്ട് കോം അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *