ക്രിസ്റ്റ്യാനോയും മെസ്സിയുമൊക്കെ ഒന്നേയുള്ളൂ: ഗർനാച്ചോയോട് ഡാലോട്ട്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് യുവ പ്രതിഭയായ അലജാൻഡ്രോ ഗർനാച്ചോ.യുണൈറ്റഡിൽ വെച്ച് റൊണാൾഡോക്കൊപ്പം ഇദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന്റെ ഭാഗമാവാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു.ഈ സീസണിൽ മോശമല്ലാത്ത പ്രകടനം താരം പുറത്തെടുക്കുന്നുണ്ട്.

എവർടണെതിരെയുള്ള മത്സരത്തിൽ താരം ഒരു തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിരുന്നു.അത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു.ഇപ്പോഴിതാ ഈ താരത്തിന് ചില ഉപദേശങ്ങൾ നൽകിക്കൊണ്ട് യുണൈറ്റഡിന്റെ പോർച്ചുഗീസ് താരമായ ഡാലോട്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് ഗർനാച്ചോ സ്വന്തമായി ഒരു വഴി ഉണ്ടാക്കണമെന്നും ഫുട്ബോൾ ലോകത്തെ മെസ്സിയും റൊണാൾഡോയുമൊക്കെ ഒന്നേയുള്ളൂ എന്നുമാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും അദ്ദേഹത്തിന്റെ കരിയർ അദ്ദേഹവുമായി ബന്ധപ്പെട്ട തന്നെയാണ് കിടക്കുന്നത്. വളർച്ചയുടെ പടവുകൾ താണ്ടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.പക്ഷേ ഇനി പുതിയ മെസ്സിയോ റൊണാൾഡോയോ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.ഗർനാച്ചോ ചെയ്യേണ്ടത് സ്വന്തമായി ഒരു വഴി ഉണ്ടാക്കുക എന്നതാണ്. ഉത്തരം മികച്ച താരങ്ങളെ മാർഗ്ഗ നിർദ്ദേശങ്ങളായി കൊണ്ട് ഉപയോഗിക്കാം.മെസ്സിയും റൊണാൾഡോയും നെയ്മറും ഒക്കെ ഫുട്ബോൾ ലോകത്ത് ഒന്നേയുള്ളൂ.അത് അതുല്യമായ കാര്യമാണ്.അദ്ദേഹത്തിന് സ്വന്തമായി ഒരു വഴി ഉണ്ടാക്കിയെടുക്കാൻ കഴിയും. പക്ഷേ ബുദ്ധിമുട്ടായിരിക്കും ” ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.

ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 23 മത്സരങ്ങളാണ് ഗർനാച്ചോ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഈ വർഷം യുണൈറ്റഡ് കളിച്ച 7 മത്സരങ്ങളിൽ ആറു മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. അതിൽ പങ്കുവഹിക്കാൻ ഗർനാച്ചോക്കും ഡാലോട്ടിനും സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *