കേവലം മൂന്ന് മാസങ്ങൾ മാത്രം, കരാർ അവസാനിക്കാനിരിക്കുന്ന സൂപ്പർ താരങ്ങൾ ഇതാ!
മൂന്ന് മാസങ്ങൾ കൂടി പിന്നിട്ടു കഴിഞ്ഞാൽ ഫുട്ബോൾ ലോകത്തെ പല പ്രമുഖതാരങ്ങളുടെയും കരാർ അവസാനിക്കാനിരിക്കുകയാണ്. സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പെടുന്ന സൂപ്പർ താരങ്ങളുടെ കരാറാണ് ജൂൺ മുപ്പതിന് അവസാനിക്കുക. ഈ താരങ്ങളിൽ ചിലർ മാത്രമാണ് കരാർ പുതുക്കാൻ സാധ്യതയുള്ളത്. ഭൂരിഭാഗം പേരും ക്ലബ് വിടാനാണ് സാധ്യത കാണുന്നത്. ഈ സമ്മറോട് കൂടി കരാർ അവസാനിക്കുന്ന ചില പ്രധാനപ്പെട്ട താരങ്ങൾ ഇവരാണ്.
ലയണൽ മെസ്സി : ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ല. എന്നാൽ പ്രസിഡന്റായി ജോയൻ ലാപോർട്ട എത്തിയതോടെ മെസ്സി കരാർ പുതുക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.
ഡേവിഡ് അലാബ : 28-കാരനായ താരം ബയേൺ വിടുമെന്നുള്ളത് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. റയൽ, ബാഴ്സ,മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കൊക്കെ താല്പര്യമുണ്ടെങ്കിലും ഏത് ക്ലബ്ബിലേക്ക് പോവുമെന്ന് വ്യക്തമല്ല.
സെർജിയോ റാമോസ് : 35-കാരനായ താരത്തിന്റെ റയലുമായുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്. താരവും ക്ലബും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നു.
മെംഫിസ് ഡീപേ : ലിയോൺ വിടുമെന്നുറപ്പായ താരം. ബാഴ്സ പരിശീലകൻ കൂമാന് പ്രിയപ്പെട്ട താരമാണ് ഡീപേ. ബാഴ്സയിൽ എത്താൻ സാധ്യതകളുണ്ട്.
A lot of big players are going to be out of contract soon 👀https://t.co/xdNtFsZsfj pic.twitter.com/V3AasufTUY
— MARCA in English (@MARCAinENGLISH) April 2, 2021
വൈനാൾഡം : ബാഴ്സ പരിശീലകൻ കൂമാന് താല്പര്യമുള്ള മറ്റൊരു താരം. ലിവർപൂൾ വിട്ട് ബാഴ്സയിലെത്താൻ സാധ്യതകൾ.
സെർജിയോ അഗ്വേറൊ : സിറ്റി വിടുമെന്ന് താരം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ബാഴ്‌സയിലേക്കെന്ന് റൂമറുകൾ.
എറിക് ഗാർഷ്യ : സിറ്റിയുടെ താരം. ബാഴ്‌സ ഡിഫൻസിലേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന താരം.
ഡോണ്ണറുമ്മ : എസി മിലാൻ ഗോൾ കീപ്പർ. താരത്തിന് തുടരാൻ താല്പര്യമുണ്ട്. പക്ഷെ വലിയ തോതിലുള്ള ഡിമാൻഡുകളാണ്. മിലാൻ അംഗീകരിച്ചില്ലെങ്കിൽ താരം ക്ലബ് വിട്ടേക്കും.