കൂമാന് സലാഹിനെ വേണം, സലാഹിന് ബാഴ്സയെയും, മുൻ അയാക്സ് ഇതിഹാസം പറയുന്നു !

സൂപ്പർ താരം മുഹമ്മദ് സലാഹിന് ബാഴ്സയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്ന് മുൻ അയാക്സ് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ. കൂമാന് സലാഹിനെ ബാഴ്സയിൽ എത്തിക്കാൻ ആഗ്രഹമുണ്ടെന്നും സലാഹും ബാഴ്സയിലേക്ക് വരാൻ ആഗ്രഹിക്കുന്നുമുണ്ട് എന്നുമാണ് മുൻ ഡച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മുൻ അയാക്സ് ഇതിഹാസമായ സാക്ക് സ്വാർട്ട് ആണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡാസ്ൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇതിന്റെ ഉറവിടം എവിടെയാണെന്ന് താൻ വ്യക്തമാക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. ഇതോടെ സലാഹ്-ബാഴ്സ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് പ്രചരിച്ചു തുടങ്ങി.

” എനിക്കറിയാം കൂമാന് സലാഹിനെ വേണമെന്നുള്ളത്. സലാഹിനും ബാഴ്സയിലേക്ക് വരാൻ ഇഷ്ടമാണ്. ഈ വിവരം എനിക്ക് എവിടുന്നു ലഭിച്ചു എന്നത് ഞാനിപ്പോൾ വെളിപ്പെടുത്തുന്നില്ല ” ഇതാണ് സ്വാർട്ട് അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ ലീഡ്‌സ് യൂണൈറ്റഡിനെതിരായ മത്സരത്തിൽ സലാഹ് ഹാട്രിക് നേടിയിരുന്നു. ബാഴ്‌സ സലാഹിനെ ക്ലബ്ബിൽ എത്തിക്കാൻ കൊതിച്ചാലും യുർഗൻ ക്ലോപ് വിട്ടു നൽകുമെന്ന് തോന്നുന്നില്ല. അതേ സമയം സലാഹിന്റെ സഹതാരമായ മാനേ ബാഴ്സയിലേക്ക് വരുമെന്നുള്ള ഊഹാപോഹങ്ങൾ മുമ്പ് തന്നെ ഉണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിലും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കൂടാതെ ബാഴ്സ നോട്ടമിട്ട മറ്റൊരു ലിവർപൂൾ താരമായ വിനാൾഡവും ബാഴ്സയുടെ ഓഫർ നിരസിച്ചതായാണ് വാർത്തകൾ വരുന്നത്. ഒരു മുന്നേറ്റനിര താരത്തെ അത്യാവശ്യമായ ബാഴ്‌സ ലൗറ്ററോ-ഡീപേ എന്നിവരിൽ ഒരാളെ സ്വന്തമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *