കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടിയാൽ ബാഴ്സ ലിവർപൂളിന് പണം നൽകണം !

കഴിഞ്ഞ ദിവസം ബാഴ്സയ്ക്കേറ്റ 8-2 ന്റെ നാണംകെട്ട പരാജയത്തിൽ ഏറ്റവും കൂടി പങ്കുവഹിച്ചത് ഒരു ബാഴ്സ താരം തന്നെയായിരുന്നു. അത് മറ്റാരുമല്ല, ബയേണിൽ ലോണിൽ കളിക്കുന്ന ഫിലിപ്പെ കൂട്ടീഞ്ഞോ. താരം കളത്തിലേക്കിറങ്ങിയപ്പോൾ സ്കോർ 5-2 ആയിരുന്നുവെങ്കിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ 8-2 ആയി. ഒരു അസിസ്റ്റും രണ്ട് ഗോളുമായി ഈ മൂന്ന് ഗോളിനും കാരണക്കാരൻ കൂട്ടീഞ്ഞോ തന്നെ. ഈ കൂട്ടീഞ്ഞോയെ കൊണ്ട് തന്നെ ബാഴ്സക്ക് മറ്റൊരു തിരിച്ചടി കൂടി ഏൽക്കാനിരിക്കുകയാണ്.കൂട്ടീഞ്ഞോ ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയാൽ ലിവർപൂളിന് പണം നൽകേണ്ടത് ബാഴ്‌സയാണ്. 4.5 മില്യൺ പൗണ്ട് ആണ് ബാഴ്സ കൂട്ടീഞ്ഞോയുടെ മുൻ ക്ലബായ ലിവർപൂളിന് നൽകേണ്ടി വരിക.

2018 ജനുവരിയിൽ ആയിരുന്നു കൂട്ടീഞ്ഞോയെ ബാഴ്സ ലിവർപൂളിൽ നിന്നും ക്ലബിൽ എത്തിച്ചത്. 142 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചിലവാക്കിയത്. എന്നാൽ അന്ന് മറ്റൊരു നിബന്ധന കൂടി ലിവർപൂൾ മുന്നോട്ട് വെച്ചിരുന്നു. കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടുക ആണേൽ 4.5 മില്യൺ പൗണ്ട് തങ്ങൾക്ക് നൽകണമെന്ന്. ഇത് ബാഴ്സ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ‘ ബാഴ്സയ്ക്കൊപ്പം ‘ എന്ന് പ്രത്യേകം കരാറിൽ പരാമർശിച്ചിട്ടില്ല.അതിനാൽ തന്നെ ലോണിൽ കളിക്കുന്ന ഏത് ക്ലബിന് വേണ്ടി കൂട്ടീഞ്ഞോ കിരീടം നേടിയാലും, താരം ബാഴ്സ താരം ആയിരിക്കും വരെ ഈ തുക നൽകാൻ ബാഴ്സ ബാധ്യസ്തർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *