കുട്ടികളുടെ മനസ്സുള്ള കോമാളി :ഗർനാച്ചോയെ വിമർശിച്ച് എതിർതാരം.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കോപൻഹേഗനോട് പരാജയപ്പെട്ടത്. മത്സരത്തിന്റെ 69ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ ഗോൾ നേടിക്കൊണ്ട് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചിരുന്നു. ആ സമയത്ത് ഗർനാച്ചോ കോപൻഹെഗ്‌ ആരാധകർക്കെതിരെ തിരിഞ്ഞിരുന്നു. വായടക്കൂ എന്നുള്ള ആംഗ്യമായിരുന്നു അദ്ദേഹം കാണിച്ചിരുന്നത്. മാത്രമല്ല പെനാൽറ്റിയുടെ സമയത്ത് തന്നെ ചില വിവാദ പ്രവർത്തികൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിഷയത്തിൽ താരത്തെ വിമർശിച്ചുകൊണ്ട് കോപൻഹേഗ് പ്രതിരോധനിരതാരമായ ഡെനിസ് വാവ്രോ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ മെന്റാലിറ്റിയുള്ള ഒരു കോമാളിയാണ് ഗർനാച്ചോ എന്നാണ് ഇദ്ദേഹം പരിഹസിച്ചിരിക്കുന്നത്. മത്സരശേഷം സംസാരിക്കുകയായിരുന്നു ഈ കോപൻ ഹേഗൻ താരം. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” പെനാൽറ്റി സ്പോട്ടിൽ എന്തൊക്കെയോ കാണിച്ചു കൂട്ടാൻ ഗർനാച്ചോ ശ്രമിക്കുന്നതായി ഞാൻ കണ്ടിരുന്നു.കെവിൻ ഡിക്സാണ് ഇതിന് അവഗണിച്ചു വിട്ടത്. എന്നെ സംബന്ധിച്ചിടത്തോളം ഗർനാച്ചോ കോമാളി മാത്രമാണ്. കുട്ടികളുടെ മനസ്സാണ് അദ്ദേഹത്തിനുള്ളത് ” ഇതാണ് വാവ്റോ പറഞ്ഞിട്ടുള്ളത്.

നേരത്തെയും ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള താരമാണ് ഗർനാച്ചോ. ബാഴ്സലോണ സൂപ്പർതാരമായ പെഡ്രിയെ ഇദ്ദേഹം പരിഹസിച്ചത് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല ഒനാനക്കൊപ്പമുള്ള ചിത്രത്തിന് ഗൊറില്ലയുടെ ഇമോജി വച്ചതും വലിയ വിവാദമായി. പക്ഷേ പിന്നീട് ഒനാന തന്നെ പിന്തുണച്ച് വന്നതുകൊണ്ട് മാത്രമാണ് ഗർനാച്ചോ ശിക്ഷ നടപടികളിൽ നിന്നും രക്ഷപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *