കാന്റെക്ക് വേണ്ടി വമ്പൻ തുക ആവിശ്യപ്പെട്ട് ചെൽസി, തയ്യാറാവാതെ റയൽ മാഡ്രിഡ്‌

ചെൽസി മധ്യനിര താരം എങ്കോളോ കാന്റെക്ക് വേണ്ടി റയൽ ചെറിയ തോതിൽ ശ്രമങ്ങൾ മുൻപൊരിക്കൽ തുടങ്ങിയിരുന്നു. എന്നാൽ അതൊന്നും ഫലം കാണാനാവാതെ പോവുകയായിരുന്നു. എന്നാലിപ്പോഴിതാ താരത്തിന് വേണ്ടി വമ്പൻ തുക തന്നെ റയൽ മാഡ്രിഡിനോട്‌ ആവിശ്യപ്പെട്ടിരിക്കുകയാണ് ചെൽസി. സ്പാനിഷ് മാധ്യമമായ ഡയാറിയോ മാഡ്രിഡിസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എഴുപത് മുതൽ എൺപത് മില്യൺ പൗണ്ട് ആണ് കാന്റെക്ക് വേണ്ടി ചെൽസി ആവശ്യപ്പെട്ടതായാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എന്നാൽ ഇരുപത്തൊൻപതുകാരനായ ഫ്രഞ്ച് താരത്തിന് വേണ്ടി ഇത്രയും തുക നൽകേണ്ട എന്ന തീരുമാനത്തിലാണ് റയൽ മാഡ്രിഡ്‌. ഇത്രയും വലിയൊരു തുക താരത്തിന് വേണ്ടി ചെലവഴിക്കേണ്ട എന്ന നിലപാടിലാണ് റയൽ മാഡ്രിഡ്‌ അധികൃതർ. റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാന് ഏറെ താല്പര്യമുള്ള താരങ്ങളിലൊരാളാണ് കാന്റെ. നിലവിൽ റയൽ മാഡ്രിഡിൽ കാസീമിറോ ചെയ്യുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ള താരമാണ് കാന്റെ എന്നാണ് സിദാൻ വിശ്വസിക്കുന്നത്. കാസീമിറോയുടെ പകരക്കാരനായാണ് കാന്റെ സിദാൻ നോക്കികാണുന്നത്. എന്നാൽ താരത്തെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ്‌ അധികൃതർക്ക് വലിയ താല്പര്യമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *