കാത്തിരിപ്പിന് വിരാമം,ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടി ലിവർപൂൾ
ലിവർപൂളിന് ഏറ്റവും കൂടുതൽ ദുഷ്പേരുണ്ടാക്കിയ ഒന്നായിരുന്നു ഒരൊറ്റ പ്രീമിയർ ലീഗ് കിരീടവും ഇതുവരെ നേടിയിട്ടുണ്ടായിരുന്നില്ല എന്ന്. ലീഗിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്ന് പുനർനാമകരണം ചെയ്ത ശേഷം ഒരു തവണ പോലും ലീഗ് കിരീടം നേടാൻ റെഡ്‌സിന് സാധിച്ചിരുന്നില്ല. അവസാനമായി മുപ്പതുവർഷങ്ങൾക്ക് മുൻപായിരുന്നു ചെമ്പട ലീഗ് കിരീടം നേടിയത്. കഴിഞ്ഞ തവണ ലിവർപൂൾ കിരീടം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാനനിമിഷം കൈവിടുകയായിരുന്നു. എന്നാൽ ഈ സീസണിൽ സകലക്ഷീണവും തീർത്തുകൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയിരിക്കുകയാണ് ലിവർപൂൾ. ലീഗിൽ ഏഴ് മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെയാണ് ലിവർപൂൾ കിരീടമണിഞ്ഞിരിക്കുന്നത്.
WE’RE PREMIER LEAGUE CHAMPIONS!! 🏆 pic.twitter.com/qX7Duxoslm
— Liverpool FC (Premier League Champions 🏆) (@LFC) June 25, 2020
ഇന്നലെ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് തോറ്റതോടെയാണ് ലിവർപൂളിന്റെ കിരീടധാരണം നേരത്തെയായത്. ഇതോടെ 31 മത്സരങ്ങളിൽ 86 പോയിന്റോടെ ലിവർ ഒന്നാമതും 63 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. ഇതോടെ ഇരുപത്തിമൂന്ന് പോയിന്റിന്റെ ലീഡ് നേടിയയതോടെ ലിവർപൂൾ കിരീടം നേടുകയായിരുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളിലും സിറ്റി ജയിക്കുകയും ലിവർ തോൽക്കുകയും ചെയ്താൽ പോലും സിറ്റിക്ക് ഒന്നാം സ്ഥാനം നേടാനാവില്ല എന്നതിനാൽ തന്നെ ലിവർപൂൾ കിരീടം നേടുകയായിരുന്നു. ഇതോടെ മുപ്പത് വർഷത്തെ കാത്തിരിപ്പിനാണ് ക്ലോപും സംഘവും വിരാമമിട്ടത്. ഈ സീസണിൽ ഒരു തവണ മാത്രമാണ് ലിവർപൂൾ തോൽവി അറിഞ്ഞത്. ഫെബ്രുവരിയിൽ വാട്ട്ഫോർഡിനെതിരെ 3-0 എന്ന സ്കോറിനായിരുന്നു തോൽവി. രണ്ട് മത്സരങ്ങളിൽ മാത്രമാണ് ലിവർപൂൾ സമനില വഴങ്ങിയത്. 28 മത്സരങ്ങളിൽ ജയം കൊയ്യുകയും ചെയ്തു. ഇനിയുള്ള ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ ജയം നേടിയാൽ 100 പോയിന്റ് എന്ന മാന്ത്രികസംഖ്യ നേടാനും ലിവർപൂളിനാവും.
A celebration worth the wait 🏆 pic.twitter.com/ENr47C3GjO
— B/R Football (@brfootball) June 25, 2020