കഴിഞ്ഞ സീസണിലെ മികച്ച 100 താരങ്ങൾ,മെസ്സി,CR7,നെയ്മർ എന്നിവരുടെ സ്ഥാനങ്ങൾ അറിയൂ!
ഈ കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടാൻ മാഡ്രിഡിന് സാധിച്ചിരുന്നു. ടീം എന്ന നിലയിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൊയ്തത് റയൽ തന്നെയാണ്. അതിന് ചുക്കാൻ പിടിച്ചതോ സൂപ്പർ താരമായ കരിം ബെൻസിമയും.
ഏതായാലും പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത 100 താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ബെൻസിമ തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡ് ഗോൾകീപ്പറായ തിബൌട്ട് കോർട്ടുവയും മൂന്നാം സ്ഥാനത്ത് വിനീഷ്യസ് ജൂനിയറുമാണ് ഇടം നേടിയിട്ടുള്ളത്.
അതേസമയം സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ 21-ആം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഈ നൂറ് താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.26-ആം സ്ഥാനമാണ് മെസ്സി നേടിയിട്ടുള്ളത്.അതേസമയം 57ാം സ്ഥാനത്താണ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറുള്ളത്.ഏതായാലും ഈ ലിസ്റ്റിൽ ഇടം നേടിയ ആദ്യ 10 പേരെ നമുക്കൊന്ന് പരിശോധിക്കാം.
🔎 Así ha quedado el ránking delos mejores futbolistas de la temporada#Los100 de MARCA: Benzema reina entre algunas sorpresas https://t.co/60a3KaTwZh
— MARCA (@marca) June 30, 2022
1- കരിം ബെൻസിമ
2-തിബൗട്ട് കോർട്ടുവ
3- വിനീഷ്യസ് ജൂനിയർ
4- മുഹമ്മദ് സലാ
5- കിലിയൻ എംബപ്പെ
6-ലൂക്കാ മോഡ്രിച്ച്
7-കെവിൻ ഡി ബ്രൂയിന
8-റോബർട്ട് ലെവന്റോസ്ക്കി
9-വിർജിൽ വാൻ ഡൈക്ക്
10-സാഡിയോ മാനെ