ഒരു ന്യായീകരണവും എനിക്കാവിശ്യമില്ല : ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന സിറ്റി താരങ്ങൾക്ക് പെപ്പിന്റെ മുന്നറിയിപ്പ്!

ഇന്ന് എഫ്എ കപ്പിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലാണ് മാറ്റുരക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ട് മണിക്ക് വെബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് എഫ്എ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.

എന്നാൽ ഈ മത്സരത്തിന് മുന്നേ തന്റെ താരങ്ങൾക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതായത് ഈ മത്സരത്തിൽ വിജയിക്കാതിരിക്കാനുള്ള യാതൊരുവിധ ന്യായീകരണങ്ങളും ആവശ്യമില്ല എന്നാണ് പെപ് തന്റെ താരങ്ങളോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾക്കുണ്ട്.പക്ഷെ മികച്ച ഒരു കണ്ടീഷനിൽ കളിക്കണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ബ്രോഡ്കാസ്റ്റർമാരുടെ ഡിമാന്റുകൾക്ക് ഞങ്ങൾ അനുയോജ്യമായേ മതിയാവൂ.മാഡ്രിഡിൽ നിന്ന് നേരെ ഇങ്ങോട്ടാണ് ഞങ്ങൾ പോന്നത്.പക്ഷെ ഞാൻ എന്റെ താരങ്ങളോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് യാതൊരു വിധ ന്യായീകരണങ്ങളും കേൾക്കേണ്ട ആവശ്യമില്ലെന്ന്.ഈ മത്സരത്തിൽ ഞങ്ങളുടെ പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” ഇതാണ് പെപ് പറഞ്ഞത്.

കഴിഞ്ഞ ആഴ്ച്ച പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് രണ്ടു ഗോളുകൾ വീതം നേടി കൊണ്ട് ഇരുവരും സമനിലയിൽ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!