ഒരു നാല് ഗോളിന് ലിവർപൂളിനെ തോല്പിക്കൂ: സതാംപ്റ്റണോട് പെപ്!
ഇന്നലെ പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെസ്റ്റ്ഹാമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്നശേഷം സിറ്റി തിരിച്ചുവരവ് നടത്തുകയായിരുന്നു.എന്നാൽ മഹ്റസ് ഒരു പെനാൽറ്റി പാഴാക്കിയത് സിറ്റിക്ക് തിരിച്ചടിയാവുകയും ചെയ്തു.
നിലവിൽ പോയിന്റ് ടേബിളിൽ സിറ്റി തന്നെയാണ് ഒന്നാമത്.എന്നാൽ കിരീടം ചൂടണമെങ്കിൽ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം അനിവാര്യമാണ്.അതല്ലെങ്കിൽ എതിരാളികളായ ലിവർപൂളിന് കാലിടറുകയും വേണം.
ലിവർപൂളിന്റെ അടുത്ത എതിരാളികൾ സതാംപ്റ്റണാണ്.എന്നാൽ ഈ സതാംപ്റ്റണോട് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്.അതായത് ഒരു നാല് ഗോളുകൾക്ക് ലിവർപൂളിനെ തോല്പിക്കൂ എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 16, 2022
” നിങ്ങൾ ലിവർപൂളിനെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തൂ. ലിവർപൂൾ ഇവിടെ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് 4 മത്സരങ്ങൾക്ക് മുന്നേതന്നെ കിരീടം ചൂടാൻ സാധിക്കില്ല. മറിച്ച് അവസാനം വരെ നിങ്ങൾ പോരാടേണ്ടി വരും. ഞങ്ങളുടെ ഏറ്റവും വലിയ പ്രിവിലേജ് എന്നുള്ളത് അടുത്ത മത്സരം സ്വന്തം മൈതാനത്താണ് എന്നുള്ളതാണ്.ഞങ്ങളുടെ സ്റ്റേഡിയം അടുത്ത മത്സരത്തിന് നിറയുക തന്നെ ചെയ്യും.ഞങ്ങൾ അവിടെ എല്ലാം സമർപ്പിച്ച് പോരാടും. കാരണം അവരും എല്ലാം സമർപ്പിച്ച് നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഹോം മൈതാനത്ത് വിജയിച്ചു കൊണ്ട് കിരീടം നേടുക എന്നുള്ളത് വലിയ ഒരു പ്രിവിലേജ് തന്നെയാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഇനി ആസ്റ്റൻ വില്ലക്കെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരം അവശേഷിക്കുന്നത്.സതാംപ്റ്റൺ,വോൾവ്സ് എന്നിവരാണ് ലിവർപൂളിന്റെ എതിരാളികൾ.