എൻസോക്ക് കൂടുതൽ പ്രശ്‌നങ്ങൾ,ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയേക്കും!

ചെൽസിയുടെ അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസ് ഇപ്പോൾ വലിയ വിവാദങ്ങളിലാണ് അകപ്പെട്ടിരിക്കുന്നത്. അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം നടത്തിയ സെലിബ്രേഷനിടെ എൻസോ റേസിസ്റ്റ് ചാന്റ് പാടുകയായിരുന്നു.തെറ്റ് മനസ്സിലാക്കിയ താരം പരസ്യമായി മാപ്പ് പറയുകയും ചെയ്തു.പക്ഷേ ഇത് തുടർന്നുണ്ടായ വിവാദങ്ങൾ ഇപ്പോഴും ഫുട്ബോൾ ലോകത്ത് അവസാനിച്ചിട്ടില്ല.

ഇതിനുപുറമേ മറ്റൊരു പ്രതിസന്ധി കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുണ്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ പേരിലാണ് ഈ താരത്തിന് ഒരുപക്ഷേ തന്റെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാവുക.

അതായത് 2023 അവസാനത്തിൽ ഇംഗ്ലണ്ടിൽ വെച്ചുകൊണ്ടാണ് ഈ സംഭവം നടന്നിട്ടുള്ളത്.റെഡ് ലൈറ്റ് തെളിഞ്ഞിട്ടും ട്രാഫിക്കിൽ വാഹനം നിർത്താതെ എൻസോ പോവുകയായിരുന്നു. നവംബർ 28ആം തീയതി ലാനെല്ലിയെ ചർച്ച് സ്ട്രീറ്റിലാണ് ഈ നിയമലംഘനം താരം നടത്തിയത്.പോർഷേ കാറായിരുന്നു ഈ അർജന്റൈൻ സൂപ്പർ താരം ഓടിച്ചിരുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ താരത്തിന്റെ ഐഡന്റിറ്റിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഈ വിവരങ്ങൾ നൽകാൻ എൻസോ തയ്യാറായിരുന്നില്ല.

ഇതോടുകൂടി ഡിസംബർ 27ാം തീയതി ഇക്കാര്യത്തിലും താരത്തിന്റെ മേൽ കേസ് ചുമത്തപ്പെട്ടു. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന്റെ പേരിലും താരത്തിന്റെ മേൽ കേസ് ഉണ്ടായിരുന്നു. പക്ഷേ തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ ആ കേസ് ഡ്രോപായി. പക്ഷേ ട്രാഫിക് നിയമലംഘനത്തിനും പോലീസിന് ഐഡന്റിറ്റി ഇൻഫർമേഷനുകൾ നൽകാത്തതിനും അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടിവരും.

വരുന്ന സെപ്റ്റംബർ പതിനൊന്നാം തീയതിയാണ് കോടതി ഇക്കാര്യത്തിലുള്ള ശിക്ഷ വിധിക്കുക. താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാവാൻ സാധ്യതയുണ്ട് എന്നാണ് സൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അങ്ങനെ സംഭവിച്ചാൽ തീർച്ചയായും അത് എൻസോക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!