എൻഡോമ്പലേക്ക്‌ പകരമായി പിഎസ്ജി സൂപ്പർ താരം ടോട്ടൻഹാമിലേക്ക്?

ടോട്ടൻഹാമിന്റെ ഫ്രഞ്ച് സൂപ്പർ താരമായ എൻഡോമ്പലേയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടു പോവുന്നത്.സ്പർസിന്റെ പരിശീലകനായ അന്റോണിയോ കോന്റെ താരത്തിന്റെ കാര്യത്തിൽ സന്തുഷ്ടനല്ല.അത്കൊണ്ട് തന്നെ എൻഡോമ്പലെ തനിച്ചാണ് പരിശീലനം നടത്തുന്നത്.താരത്തിന് വേണ്ടി പുതിയ ക്ലബ്ബിനെ സ്പർസ് അന്വേഷിക്കുന്നുണ്ട്.

താരത്തിന് വേണ്ടി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.മൗറിസിയോ പോച്ചെട്ടിനോക്ക്‌ വലിയ താല്പര്യമുള്ള താരമാണ് എൻഡോമ്പലെ.അത്കൊണ്ട് തന്നെ താരത്തെ ലോൺ അടിസ്ഥാനത്തിൽ എത്തിക്കാനാണ് നിലവിൽ പിഎസ്ജി ശ്രമിക്കുന്നത്.ഇപ്പോഴിതാ സുപ്പർ താരമായ വൈനാൾഡത്തെ ഈ ഡീലിൽ ഉൾപ്പെടുത്താൻ പിഎസ്ജി ശ്രമിക്കുന്നുണ്ട്.

ഈ സീസണിലായിരുന്നു വൈനാൾഡം പിഎസ്ജിയിലേക്ക് എത്തിയത്.എന്നാൽ അദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നു.ഇതിൽ അസന്തുഷ്ടനായ താരം പിഎസ്ജി വിടാനുള്ള തീരുമാനത്തിലാണ്.പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങാനാണ് താരത്തിന് താല്പര്യം.താരത്തെ ലോണിൽ എത്തിക്കാൻ ടോട്ടൻഹാമിനും ആഗ്രഹമുണ്ട്.

ഈയൊരു സ്വേപ് ഡീൽ നടക്കുകയാണെങ്കിൽ അത് രണ്ട് ടീമുകൾക്കും ഗുണം ചെയ്യുമെന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്.എൻഡോമ്പലെയെ ടീമിലേക്ക് എത്തിക്കാൻ സൂപ്പർ താരമായ എംബപ്പേക്ക്‌ വലിയ താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *