എല്ലാവരും ലിവർപൂൾ കിരീടം നേടാൻ ആഗ്രഹിക്കുന്നു : പെപ് ഗ്വാർഡിയോള
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം കരസ്ഥമാക്കാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്.ഇതോട് കൂടി ലിവർപൂളൂമായുള്ള ലീഡ് മൂന്ന് പോയിന്റാക്കി വർദ്ധിപ്പിക്കാൻ സിറ്റിക്ക് സാധിച്ചിരുന്നു. ഇനി അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം ചൂടാൻ കഴിയും.
എന്നാൽ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ചില അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് എല്ലാവരും ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 9, 2022
” ഈ രാജ്യത്തുള്ള എല്ലാവരും ലിവർപൂൾ കിരീടം നേടണമെന്നാണ് ആഗ്രഹിക്കുന്നത്. മാധ്യമങ്ങളും അവരെ പിന്തുണക്കുന്നു. തീർച്ചയായും യുവേഫ ചാമ്പ്യൻസ് ലീഗിൽ അവർക്ക് വലിയ ചരിത്രമുണ്ട്.എന്നാൽ പ്രീമിയർ ലീഗിൽ അങ്ങനെയല്ല. കഴിഞ്ഞ 30 വർഷത്തിനിടെ ഒരു പ്രീമിയർ ലീഗ് മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. പക്ഷേ അതൊരു പ്രശ്നമല്ല. ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും വളരെ പ്രശസ്തമായ ക്ലബ്ബുകളാണ്. അവരുടെ ചരിത്രം തന്നെയാണ് അതിന് കാരണം. പക്ഷേ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ ഇവിടെയുണ്ട്. ചില സമയങ്ങളിൽ ഞങ്ങൾ അൺകംഫർട്ടബിളാണ് എന്നറിയാം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. ഞങ്ങൾക്ക് കിരീടം ലഭിക്കുന്നതിനേക്കാൾ ആളുകൾ ആഗ്രഹിക്കുന്നത് ലിവർപൂൾ കിരീടം നേടാനാണ്. പക്ഷേ അതൊരു പ്രശ്നമല്ല. സാധാരണമായ കാര്യമാണ്. ഞങ്ങളെക്കാൾ കൂടുതൽ ആരാധകർ അവർക്ക് തന്നെയാണ് ഉള്ളത് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോട് സമനില വഴങ്ങിയത് ലിവർപൂളിന് തിരിച്ചടിയായിരുന്നു.വേൾവ്സ്,വെസ്റ്റ്ഹാം,ആസ്റ്റൻ വില്ല എന്നിവരാണ് ഇനി സിറ്റിയുടെ എതിരാളികൾ.