എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു: സൂപ്പർതാരത്തോട് സിറ്റിയിൽ തുടരാൻ ആവശ്യപ്പെട്ട് പെപ്!

ഇന്നലെ FA കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയിട്ടുള്ളത്. പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയാണ് ഈ രണ്ട് ഗോളുകളും നേടിയിട്ടുള്ളത്.റോഡ്രി,റൂബൻ ഡയസ് എന്നിവരാണ് ഈ ഗോളുകൾക്ക് അസിസ്റ്റുകൾ നൽകിയിട്ടുള്ളത്.

മത്സരശേഷം സിൽവയെ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പ്രശംസിച്ചിട്ടുണ്ട്. എല്ലാവരും സിൽവയെ ഇഷ്ടപ്പെടുന്നു എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.മാത്രമല്ല ഈ താരത്തോട് മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാൻ പെപ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പരിശീലകന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഈ ടീമും ക്ലബ്ബും വളരെയധികം സ്പെഷലാണ്.വളരെ അവിശ്വസനീയമായ പ്രകടനമാണ് ഇപ്പോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.അതിനെ ഞാൻ അവരെ അഭിനന്ദിക്കുന്നു. മത്സരത്തിൽ കൊവാസിച്ചും റോഡ്രിയും സിൽവയും വളരെ മികച്ച രീതിയിൽ തന്നെ ബോൾ കീപ്പ് ചെയ്തു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമാണ് ബെർണാഡോ സിൽവ. തീർച്ചയായും ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്.അദ്ദേഹം ഇവിടെ തുടരുക തന്നെ വേണം. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഇന്നലത്തെ വിജയത്തോടെ കൂടി പുതിയ ഒരു റെക്കോർഡ് പെപ് സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി ആറാം തവണയാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി FA കപ്പിന്റെ സെമി ഫൈനലിൽ എത്തിക്കുന്നത്.അത് ഒരു റെക്കോർഡാണ്.നിലവിൽ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി ഈ പരിശീലകന് കീഴിൽ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *