എന്തുകൊണ്ട് ഹാലന്റിനെ പുറത്തിരുത്തി? കാരണം വ്യക്തമാക്കി പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഫിൽ ഫോഡനാണ് മത്സരത്തിൽ തിളങ്ങിയത്.ഹാട്രിക് ഗോൾ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ റോഡ്രിയും ഈ മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്.
ഈ മത്സരത്തിൽ സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെ പരിശീലകൻ പെപ് ഗാർഡിയോള കളിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം നടത്തിയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് ഹാലന്റ്. അതിന്റെ പശ്ചാത്തലത്തിലാണോ താരത്തെ പുറത്തിരുത്തിയത് നിന്ന് പെപ്പിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ തുടർച്ചയായി മത്സരങ്ങൾ വരുന്നത് കൊണ്ടാണ് ഹാലന്റിന് വിശ്രമം നൽകിയത് എന്നാണ് പരിശീലകന്റെ വിശദീകരണം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Find someone who looks at you the way Haaland does after Phil Foden scores a hat-trick. 🥰 pic.twitter.com/vIvBJOriVO
— 90min (@90min_Football) April 3, 2024
“കൃത്യമായി പറഞ്ഞാൽ രണ്ടര ദിവസത്തിനു ശേഷം വീണ്ടും ഞങ്ങൾക്ക് ഒരു മത്സരം കളിക്കേണ്ടി വരുന്നുണ്ട്. എല്ലാ ടീമുകൾക്കും മികച്ച സ്‌ക്വാഡ് ഉണ്ട്. അതുപോലെതന്നെ ഞങ്ങൾക്കും മികച്ച സ്‌ക്വാഡ് ഉണ്ട്. ഇന്ന് ഈ ലൈന പ്പുമായി മുന്നോട്ടു പോകാനാണ് ഞങ്ങൾ തീരുമാനിച്ചത് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മുന്നേറ്റ നിരയിൽ ഹൂലിയൻ ആൽവരസ്,ഡോക്കു,ഫിൽ ഫോഡൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ സിറ്റി പുറത്തെടുത്തത്. 30 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ മൂന്നാം സ്ഥാനത്ത് തന്നെയാണ് ഉള്ളത്. അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക.അതിനുശേഷം ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ആണ് അവരുടെ എതിരാളികൾ.