എന്തുകൊണ്ട് ചെൽസിയെ തിരഞ്ഞെടുത്തു? തുറന്നുപറഞ്ഞ് പോച്ചെട്ടിനോ!
ചെൽസിയുടെ പുതിയ പരിശീലകനായി മൗറിസിയോ പോച്ചെട്ടിനോ കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. വമ്പൻമാരായ പിഎസ്ജി,ടോട്ടൻഹാം എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പോച്ചെട്ടിനോ.ചെൽസി വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പന്ത്രണ്ടാം സ്ഥാനത്താണ് ചെൽസി ഫിനിഷ് ചെയ്തത്. നിരവധി പരിശീലകരെ അവർ പരീക്ഷിക്കുകയും ചെയ്തിരുന്നു.
ഏതായാലും ചെൽസിയുടെ പുതിയ പരിശീലകനായി കൊണ്ട് ചുമതലയേറ്റതിനുശേഷം ചെൽസിയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് പോച്ചെട്ടിനോ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. എന്തുകൊണ്ട് ചെൽസിയെ തിരഞ്ഞെടുത്തു എന്നുള്ളതിന് അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. അതായത് ചെൽസിയിലെ മികച്ച താരങ്ങളും മികച്ച പ്രോജക്ടുമാണ് തന്നെ ആകർഷിച്ചതെന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Mauricio Pochettino on his first day as Chelsea manager. 🔵🔛 #CFC
— Fabrizio Romano (@FabrizioRomano) July 3, 2023
🎥 @ChelseaFCpic.twitter.com/lWQptzGbgY
“ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം എക്സൈറ്റഡ് ആണ്. കാരണം ഇവിടെ ഒരുപാട് മികച്ച താരങ്ങളുണ്ട്. ആ താരങ്ങൾക്ക് എല്ലാവർക്കും വളരെയധികം കപ്പാസിറ്റിയും ടാലെന്റും ഉണ്ട്.ക്ലബ്ബ് ആഗ്രഹിക്കുന്നതെല്ലാം നേടിക്കൊടുക്കാൻ എനിക്ക് സഹായിക്കേണ്ടതുണ്ട്. ചെൽസിയുടെ ഉടമസ്ഥർക്ക് വളരെ വ്യക്തമായ ഒരു പ്രോജക്ട് ഉണ്ട്. ആ പ്രോജക്ട് വളരെയധികം എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്നതാണ്.ക്ലബ്ബിനെയും ആരാധകരെയും സഹായിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയിട്ടുള്ളത്. ചെൽസിക്ക് ഉയർച്ചകളും താഴ്ചകളുമൊക്കെ ഉണ്ടായിട്ടുണ്ട്. നമുക്ക് ഇവിടെ പുതിയ ചരിത്രം കുറിക്കേണ്ടതുണ്ട് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ നിരവധി സൂപ്പർതാരങ്ങളെ പൊന്നും വില കൊടുത്തുകൊണ്ട് സ്വന്തമാക്കാൻ ചെൽസിക്ക് സാധിച്ചിരുന്നു. ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ അവർ ഒഴിവാക്കിയിട്ടുമുണ്ട്.പ്രീ സീസണിലെ ആദ്യ മത്സരത്തിൽ റെക്സ്ഹാമാണ് ചെൽസിയുടെ എതിരാളികൾ. ഈ മത്സരത്തിൽ പോച്ചെട്ടിനോയായിരിക്കും പരിശീലകൻ.