നല്ല ഗോൾകീപ്പറൊക്കെ തന്നെയാണ്,പക്ഷെ വെറും വിഡ്ഢി:എമിക്ക് രൂക്ഷവിമർശനം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വില്ല ബ്രന്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വില്ലയുടെ അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പെരുമാറ്റങ്ങൾ വളരെയധികം വിവാദമായിട്ടുണ്ട്.ഒരിക്കൽ കൂടി അദ്ദേഹം വിവാദനായകനായിരിക്കുകയാണ്.

അതായത് ബ്രന്റ്ഫോർഡ് താരമായ മൗപേയേ കോളറിന് പിടിച്ച് വലിച്ചിഴച്ചത് വലിയ വിവാദമാവുകയായിരുന്നു.മൗപേ ഫൗളിന് വേണ്ടി അപ്പീൽ ചെയ്യുന്ന സമയത്താണ് എമിലിയാനോ മാർട്ടിനസ് ഈയൊരു പ്രവർത്തി ചെയ്തത്. ഇതോടെ രണ്ട് ടീമിലെ താരങ്ങൾ പരസ്പരം കൊമ്പ് കോർക്കുകയും ചെയ്തു. ഏതായാലും ഈ പെരുമാറ്റത്തിൽ രൂക്ഷ വിമർശനം എമിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമമായ ഡൈലി മെയിലിന്റെ റിപ്പോർട്ടർമാരാണ് എമിയെ വിമർശിച്ചത്.ഈ സംഭവത്തെക്കുറിച്ച് മൈക്ക് കീഗൻ പറഞ്ഞത് ഇങ്ങനെയാണ്.

“എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. ഇന്നലെ അദ്ദേഹം ചെയ്തത് തീർത്തും നീചമായ ഒരു പ്രവർത്തിയാണ്. എമിലിയാനോ മാർട്ടിനസും മത്സരത്തിൽ ഫൗൾ അഭിനയിച്ചിട്ടുണ്ട്. അതുതന്നെയല്ലേ എതിർത്താരവും ചെയ്തത്? ഇതാണ് കീഗൻ പറഞ്ഞിട്ടുള്ളത്.

അതേസമയം ഇയാൻ ലേഡി മാൻ വലിയ വിമർശനങ്ങളാണ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.”ഒരു വിഡ്ഢിയാണ് എമിലിയാനോ മാർട്ടിനസ്.എന്റെ വാക്കുകൾ ഒരുപക്ഷേ ആളുകളെ അസ്വസ്ഥരാക്കിയേക്കാം.അദ്ദേഹം മികച്ച ഒരു ഗോൾകീപ്പർ ഒക്കെ തന്നെയാണ്. പക്ഷേ ഒരു വിഡ്ഢി കൂടിയാണ് “ഇതാണ് ഇയാൻ ലേഡി മാൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ തകർപ്പൻ ആസ്റ്റൻ വില്ല നടത്തിക്കൊണ്ടിരിക്കുന്നത്. 17 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള അവർ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ ആർസണലുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. വില്ലയുടെ ഈ മികച്ച പ്രകടനത്തിൽ വലിയ പങ്കുവഹിക്കാൻ ഈ അർജന്റൈൻ ഗോൾകീപ്പർക്ക് സാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!