എങ്ങനെയാണ് അവനെ ഇഷ്ടപ്പെടാതിരിക്കുക?അർജന്റൈൻ താരത്തെ കുറിച്ച് ക്ലോപ്

ലിവർപൂളിന്റെ അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആലിസ്റ്റർ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ലിവർപൂളിന്റെ മധ്യനിര അടക്കി ഭരിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ ഷെഫീൽഡ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ കിടിലൻ ഗോളായിരുന്നു അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നും പിറന്നിരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഈ മിഡ്‌ഫീൽഡർ സ്വന്തമാക്കിയിട്ടുള്ളത്.

താരത്തെ പുകഴ്ത്തിക്കൊണ്ട് ഒരിക്കൽ കൂടി പരിശീലകൻ യുർഗൻ ക്ലോപ് രംഗത്ത് വന്നിട്ടുണ്ട്.എങ്ങനെയാണ് മാക്ക് ആല്ലിസ്റ്ററിനെ ഇഷ്ടപ്പെടാതിരിക്കുക എന്നാണ് ക്ലോപ് ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ട്രെയിനിങ് കണ്ട് അത്ഭുതത്തോടെ പരിശീലകർ വാ പൊളിച്ച് നിന്നിട്ടുണ്ടെന്നും ക്ലോപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എങ്ങനെയാണ് മാക്ക് ആല്ലിസ്റ്ററെ പോലെയുള്ള ഒരു താരത്തെ നമുക്ക് ഇഷ്ടപ്പെടാതിരിക്കുക? ഇൻക്രഡിബിളായ ഒരു താരമാണ് അദ്ദേഹം.സാധ്യമായ ഏറ്റവും മികച്ച രൂപത്തിൽ വിദ്യാസമ്പന്നനാണ് അദ്ദേഹം.അദ്ദേഹം വളരെയധികം കോൺഫിഡന്റ് ആണ്, സ്മാർട്ടാണ്.അദ്ദേഹത്തിന്റെ ട്രെയിനിങ് കണ്ട് പരിശീലകർ അത്ഭുതത്തോടെ വാ പൊളിച്ച് നിന്നിട്ടുണ്ട്. അദ്ദേഹത്തെ സൈൻ ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.അദ്ദേഹത്തിന്റെ കുടുംബം തന്നെ പ്രൊഫഷണലുകളാണ്.അവർ ശ്വസിക്കുന്നത് തന്നെ ഫുട്ബോളാണ്. തീർച്ചയായും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട താരങ്ങളാണ് ഇവിടെയുള്ളത് “ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ക്ലോപ് പടിയിറങ്ങുകയാണ്. പ്രീമിയർ ലീഗ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ക്ലോപ് ഉള്ളത്. പക്ഷേ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്.നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *