എംബപ്പേയും ഹാലന്റും മെസ്സി,റൊണാൾഡോ എന്നിവർക്കൊപ്പമെത്തും : മുൻ പിഎസ്ജി താരം!
ഫുട്ബോൾ ലോകത്തെ ദീർഘകാലം അടക്കി ഭരിച്ച രണ്ട് സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.എന്നാൽ ഇരുവരും ഇപ്പോൾ തങ്ങളുടെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇനി പിഎസ്ജി സൂപ്പർ താരമായ കിലിയൻ എംബപ്പേയും മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ എർലിംഗ് ഹാലന്റും ചേർന്നുകൊണ്ടാണ് ഫുട്ബോൾ ലോകം ഭരിക്കുക എന്നുള്ള അഭിപ്രായങ്ങൾ ഇപ്പോൾ സജീവമാണ്.
ഇപ്പോഴിതാ മുൻ പിഎസ്ജി താരമായിരുന്ന മുഹമ്മദ് സിസ്സോക്കോക്കും ഇതേ അഭിപ്രായം തന്നെയാണ്. അതായത് ഇനി ഫുട്ബോൾ ലോകത്ത് എംബപ്പേയാണോ ഹാലന്റാണോ മികച്ച താരം എന്നുള്ള ഡിബേറ്റാണ് നടക്കുക എന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. മെസ്സി,റൊണാൾഡോ എന്നിവർക്കൊപ്പമെത്താൻ ഹാലന്റിനും എംബപ്പേക്കും കഴിയുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഗോളിനോട് സംസാരിക്കുകയായിരുന്നു സിസ്സോക്കോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Video: Manchester City, PSG Star Can Rival Cristiano Ronaldo-Lionel Messi Debate, Ex-Player Says https://t.co/13wDzV8o5H
— PSG Talk (@PSGTalk) September 30, 2022
” വരും കാലങ്ങളിൽ മെസ്സി- റൊണാൾഡോ ഡിബേറ്റിനു പകരം ഹാലന്റ്-എംബപ്പേ ഡിബേറ്റ് ആണ് നടക്കുക.എന്തെന്നാൽ അവർക്ക് രണ്ടുപേർക്കും അതിനുള്ള ക്വാളിറ്റിയുണ്ട്. അവർ രണ്ടുപേരും ഒരുപാട് ഗോളുകൾ നേടുന്നുണ്ട്.എംബപ്പേ ഒരു ടോപ് പ്ലെയറാണ്.ഹാലന്റും അങ്ങനെ തന്നെയാണ്. ഇവർ മെസ്സിയുടെയും റൊണാൾഡോയുടെയും ഒപ്പം എത്തുമെന്നുള്ളത് എനിക്കുറപ്പാണ് ” ഇതാണ് സിസ്സോക്കോ പറഞ്ഞത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇരുവരും തങ്ങളുടെ ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്.ഹാലന്റ് ആകെ 14 ഗോളുകൾ നേടിയപ്പോൾ എംബപ്പേ ആകെ 10 ഗോളുകൾ ഈ സീസണിൽ നേടിയിട്ടുണ്ട്.