ഈ നശിച്ച പാട്ടൊന്ന് നിർത്തൂ : ലിവർപൂൾ ആരാധകരോട് ക്ലോപ്!
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ,ലൂയിസ് ഡയസ്,ഡിയോഗോ ജോട്ട എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളാണ് ലിവർപൂളിന് ഉള്ളത്.
ലിവർപൂൾ ആരാധകർ മത്സരത്തിനിടെ ഒരു പാട്ട് പാടാറുണ്ട്.ഐ ഫീൽ ഫൈൻ എന്നാണ് ആ പാട്ടിന്റെ പേര്.യുർഗൻ ക്ലോപിനെ പ്രകീർത്തിച്ച് കൊണ്ടുള്ള ഒരു പാട്ടാണ് ഇത്. എന്നാൽ ഇത് മത്സരങ്ങൾക്കിടയിൽ പാടുന്നത് ക്ലോപിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. കഴിഞ്ഞ മത്സരത്തിനിടെ അദ്ദേഹം സ്വന്തം ആരാധകരോട് ദേഷ്യം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
ഈ നശിച്ച പാട്ടൊന്ന് നിർത്തു എന്നാണ് ക്ലോപ് ആരാധകരോട് മത്സരത്തിനിടെ ആവശ്യപ്പെട്ടിട്ടുള്ളത്. മാധ്യമങ്ങളാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. മത്സരത്തിനിടെ ഈ പാട്ട് പാടുന്നത് തനിക്ക് ഇഷ്ടമില്ല എന്നുള്ളത് കഴിഞ്ഞ മെയ് മാസത്തിൽ ക്ലോപ് വ്യക്തമാക്കിയിരുന്നു.അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Klopp reaction to Jotas vital 3rd goal yesterday 👊👊👊pic.twitter.com/Lcj2MipAyF
— Jay-LFC (@JasonLFC1979) August 20, 2023
“എനിക്ക് എല്ലാ ലിവർപൂൾ ആരാധകരെയും ഇഷ്ടമാണ്. പക്ഷേ എന്റെ ആ പാട്ട് നിങ്ങൾ ദയവ് ചെയ്ത് പാടരുത്. നിങ്ങൾക്ക് വേണമെങ്കിൽ മത്സരശേഷം ബാറിൽ ഇരുന്നുകൊണ്ട് പാടിക്കോളൂ.കാരണം ആ പാട്ടു കേൾക്കുമ്പോൾ മത്സരം അവസാനിച്ച പോലെയാണ് തോന്നുക.മത്സരത്തിനിടയിൽ അത് ഒരിക്കലും പാടില്ല “ഇതായിരുന്നു കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹം പറഞ്ഞിരുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഇത് വീണ്ടും ആവർത്തിച്ചതോടുകൂടിയാണ് സ്വന്തം ആരാധകരോട് പരിശീലകൻ ദേഷ്യപ്പെട്ടത്.ഏതായാലും അടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന്റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡ് ആണ്.ഞായറാഴ്ച രാത്രി 9 മണിക്കാണ് ഈ മത്സരം നടക്കുക.