ഇന്നും നാളെയും ഫുട്ബോൾ പൂക്കുന്ന രാവുകൾ!
ഇന്നും നാളെയും ഫുട്ബോൾ ലോകത്ത് ഒരുപിടി പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുകയാണ്. പ്രീമിയർ ലീഗിലും ബുണ്ടസ്ലീഗയിലും ഇന്ന് തന്നെ കിരീടധാരണങ്ങൾ നടന്നേക്കാം. MLSൽ നാളെ പുലർച്ചെ എൽ ട്രാഫിക്കോ നടക്കുന്നു. ലാ ലിഗയിൽ ഇന്നും നാളെയുമായി ഇത്തവണത്തെ ചാമ്പ്യന്മാരെ തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന രണ്ട് മത്സരങ്ങൾ നടക്കുകയാണ്! നാളെ സീരി Aയിൽ യുവെൻ്റസും AC മിലാനും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ചുരുക്കത്തിൽ ഈ വാരാന്ത്യത്തിൽ ഫുട്ബോൾ ലോകത്ത് തീപാറുന്ന പോരാട്ടങ്ങൾ നടക്കുകയാണ്.
ഈ വാരാന്ത്യത്തെ സ്പെഷ്യലാക്കുന്ന കാര്യങ്ങൾ:
▪ City could win the Premier League
▪ Bayern could win the Bundesliga
▪ Champions League final preview
▪ La Liga’s top four all play each other
▪ El Trafico
▪ Juve vs. Milan
This weekend:
— B/R Football (@brfootball) May 7, 2021
▪ City could win the Premier League
▪ Bayern could win the Bundesliga
▪ Champions League final preview
▪ La Liga’s top four all play each other
▪ El Trafico
▪ Juve vs. Milan
▪ Cascadia Cup
Football 😘 pic.twitter.com/OUywUF7k2o
1. മാഞ്ചസ്റ്റർ സിറ്റി vs ചെൽസി
UCL ഫൈനലിൻ്റെ ഡ്രസ് റിഹേഴ്സലായ ഈ മത്സരം നടക്കുന്നത് ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ്. മത്സരം വിജയിച്ചാൽ സിറ്റിക്ക് ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം ചൂടാം.
2. ബയേൺ മ്യൂണിക്ക് vs ബൊറൂസ്സിയ മോൺഷൻഗ്ലാഡ്ബാക്ക്
ബുണ്ടസ്ലിഗയിൽ ഈ മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് നടക്കുന്നത്. നിലവിൽ 31 മത്സരങ്ങളിൽ നിന്നും 71 പോയിൻ്റുമായി കിരീടത്തിലേക്ക് കുതിക്കുകയാണ് ബയേൺ.
3. ലാ ലിഗ ടോപ് 4 ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നു
ലാ ലിഗ കിരിടപ്പോരാട്ടത്തിൽ ഏറെ നിർണ്ണായകമായ ഈ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കുന്നു. FC ബാഴ്സലോണ vs അത്ലറ്റിക്കോ മാഡ്രിഡ് മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45നും റയൽ മാഡ്രിഡ് vs സെവിയ്യ മത്സരം മറ്റന്നാൾ പുലർച്ചെ ഇന്ത്യൻ സമയം 12:30നും നടക്കും
4. എൽ ട്രാഫിക്കോ
ലോസ് ഏഞ്ചലസ് ക്ലബ്ബുകളായ LA ഗാലക്സിയും ലോസ് ഏഞ്ചലസ് എഫ്സിയും തമ്മിൽ MLS ൽ നടക്കുന്ന വാശിയേറിയ പോരാട്ടമാണ് എൽ ട്രാഫിക്കോ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം നടക്കുന്നത്.
5. സീരി Aയിലെ വമ്പൻ പോരാട്ടം
ഇറ്റാലിയൻ സീരിAയിൽ കരുത്തരായ യുവെൻ്റസും AC മിലാനും തമ്മിൽ ഏറ്റുമുട്ടുന്നത് മറ്റെന്നാൾ പുലർച്ചെ ഇന്ത്യൻ സമയം 12:15 നാണ്. ഇരു ടീമുകൾക്കും സീരി A കിരീടം കൈവിട്ട് പോയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കേണ്ടതിനാൽ മത്സരം നിർണ്ണായകമാണ്.