ഇനി അങ്കം ലിവർപൂളിനെതിരെ,ക്രിസ്റ്റ്യാനോയുടെ റെക്കോർഡുകൾ അറിയാം!
പ്രീമിയർ ലീഗിലെ ഒൻപതാം റൗണ്ട് പോരാട്ടത്തിൽ ഒരു തീപ്പാറും പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ മുഖാമുഖം വരുന്നു. ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം ഒൻപത് മണിക്ക് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ ലിവർപൂളിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മിന്നുന്ന ഫോമിലാണ് നിലവിൽ താരം കളിച്ചു കൊണ്ടിരിക്കുന്നത്.8 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ ഈ സീസണിൽ ക്രിസ്റ്റ്യാനോ യുണൈറ്റഡിനായി നേടിക്കഴിഞ്ഞിട്ടുണ്ട്. ഏതായാലും മുമ്പ് ലിവർപൂളിനെ ക്രിസ്റ്റ്യാനോ നേരിട്ടപ്പോഴുള്ള കണക്കുകൾ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.
Manchester United vs Liverpool: What is Cristiano Ronaldo's record against The Reds? https://t.co/hSmi0xSV3H
— Murshid Ramankulam (@Mohamme71783726) October 22, 2021
തന്റെ കരിയറിൽ ആകെ 12 തവണയാണ് റൊണാൾഡോ ലിവർപൂളിനെ നേരിട്ടിട്ടുള്ളത്. അതിൽ 8 മത്സരങ്ങളിലും വിജയിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിട്ടുണ്ട്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ 3 മത്സരത്തിൽ തോൽവിയായിരുന്നു ഫലം. ഈ 12 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ മാത്രമാണ് റൊണാൾഡോക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ലിവർപൂളിനെ 9 തവണയാണ് റൊണാൾഡോ നേരിട്ടിരിക്കുന്നത്.5 ജയം, 3 തോൽവി, 1 സമനില എന്നിങ്ങനെയായിരുന്നു ഫലം. 2 ഗോളുകൾ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.
അതേസമയം റയലിനൊപ്പം 3 തവണ ക്രിസ്റ്റ്യാനോ ലിവർപൂളിനെ നേരിട്ടു. മൂന്നിലും റയൽ വിജയിക്കുകയായിരുന്നു. ഒരു ഗോളായിരുന്നു ക്രിസ്റ്റ്യാനോ നേടിയത്.2018 ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് അവസാനമായി റൊണാൾഡോ ലിവർപൂളിനെ നേരിട്ടത്.അന്ന് റയൽ ലിവർപൂളിനെ കീഴടക്കി റയൽ കിരീടം ചൂടുകയായിരുന്നു.
ഏതായാലും യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിൽ ഇതാദ്യമായാണ് റൊണാൾഡോ ലിവർപൂളിനെ നേരിടുന്നത്. കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ യുണൈറ്റഡിന് വിജയിക്കാനായില്ല എന്നുള്ളത് ക്രിസ്റ്റ്യാനോക്ക് ആശങ്ക നൽകുന്ന ഒരു കാര്യമാണ്.