ആഴ്സണലിനെയും ശിഷ്യനേയും വീഴ്ത്തി പുറത്താക്കി പെപ്!

ഇന്നലെ എഫ് എ കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം.ആഴ്സണലിനെയാണ് മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ 64 ആം മിനിട്ടിൽ ഡിഫൻഡർ ആയ നതാൻ അകെ നേടിയ ഗോൾ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടിക്കൊടുത്തിട്ടുള്ളത്. സൂപ്പർ താരം ജാക്ക് ഗ്രീലിഷാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. വിജയത്തോടുകൂടി സിറ്റി മുന്നേറുകയും ആഴ്സണൽ പുറത്താവുകയും ചെയ്തിട്ടുണ്ട്.

സ്വന്തം മൈതാനമായ ഇതിഹാദിൽ വെച്ച് നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇപ്പോൾ ആഴ്സണലിനെ സിറ്റി പരാജയപ്പെടുത്തിയത്. മിന്നും ഫോമിൽ കളിച്ചുകൊണ്ടിരുന്ന ആഴ്സണൽ കഴിഞ്ഞ 7 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടുണ്ടായിരുന്നില്ല.എന്നാൽ പെപ്പും സംഘവും അവരെ വീഴ്ത്തുകയായിരുന്നു.പെപ്പിന്റെ മുൻ അസിസ്റ്റന്റും ആഴ്സണൽ പരിശീലകനുമായ ആർട്ടെറ്റക്ക് ഇത്തവണ വിജയിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.

ഏതായാലും ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പന്മാർ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനുമൊക്കെ ഇന്ന് മത്സരമുണ്ട്.റീഡിങ് ആണ് യുണൈറ്റഡിന്റെ എതിരാളികൾ. മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന ബ്രയിറ്റനെയാണ് ലിവർപൂൾ നേരിടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!