ഇതാണ് യഥാർത്ഥ കാസമിറോ,ടോട്ടൻഹാമിനെതിരെ തകർപ്പൻ പ്രകടനവുമായി താരം!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടോട്ടൻഹാമിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. സൂപ്പർ താരങ്ങളായ ഫ്രഡ്‌,ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുത്തത്. എല്ലാ താരങ്ങളും ഒരുപോലെ മികവ് പുലർത്തി എന്ന് വേണമെങ്കിൽ പറയാം.

ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോക്ക് പലപ്പോഴും യുണൈറ്റഡിന്റെ ആദ്യ ഇലവനുകളിൽ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഇന്നലത്തെ മത്സരത്തിന്റെ ആദ്യ ഇലവനിൽ കാസമിറോ ഉണ്ടായിരുന്നു.അത്യുജ്വല പ്രകടനമാണ് താരം പുറത്തെടുത്തത്.യുണൈറ്റഡ് ക്ലീൻ ഷീറ്റ് നേടുന്നതിൽ വലിയ പങ്കുവഹിക്കാൻ കാസമിറോക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല അറ്റാക്കിങ്ങിലും താരം ടീമിനെ വലിയ രൂപത്തിൽ സഹായിച്ചിട്ടുണ്ട്.

കാസമിറോയുടെ പ്രകടനം നമുക്കൊന്ന് പരിശോധിക്കാം.സ്‌ക്വാക്ക പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ ഇങ്ങനെയാണ്.

71 touches
59 passes
50 passes completed
10 x possession won
8 passes into final third (most)
6 duels won
4 tackles made
2 chances created
2 interceptions
2 shots

ഇതാണ് കണക്കുകൾ. മത്സരത്തിൽ തകർപ്പൻ ഒരു ലോങ്ങ് റേഞ്ച് കാസമിറോയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാൽ ചെറിയ വ്യത്യാസത്തിലാണ് അത് പുറത്തേക്ക് പോയത്. ഏതായാലും താരത്തിന്റെ ഈ ഉജ്വല പ്രകടനം കാസമിറോക്ക് സ്ഥിരമായി ആദ്യ ഇലവനിൽ ഇടം നേടിക്കൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *