ആ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് എത്താൻ തയ്യാർ : പോർച്ചുഗീസ് സൂപ്പർ താരം!

പോർച്ചുഗീസ് മധ്യനിര സൂപ്പർ താരമായ റെനാറ്റോ സാഞ്ചസ് നിലവിൽ ലീഗ് വൺ ക്ലബായ ലില്ലിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ലില്ലിയെ ലീഗ് വൺ ചാമ്പ്യന്മാമാരാക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ സാഞ്ചസിന് കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ 18 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.2019-ൽ ലില്ലിയിൽ എത്തിയ താരത്തിന് ഒന്നരവർഷത്തോളം ഇനിയും കരാർ അവശേഷിക്കുന്നുണ്ട്.

പക്ഷെ സാഞ്ചസ് ഇപ്പോൾ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിലേക്കായിരിക്കും താരം എത്തുക.ലില്ലി വിടാൻ തയ്യാറാണ് എന്നുള്ള കാര്യം റെനാറ്റോ സാഞ്ചസ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആഴ്സണലും മിലാനുമൊക്കെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ അതിനെ കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല.ഞാൻ എന്റെ ഏജന്റുമായി സംസാരിച്ചിരുന്നു. ഏതൊക്കെ ക്ലബ്ബുകളാണ് എന്നെ വിളിച്ചത് എന്നുള്ളത് എനിക്കറിയാം. പക്ഷെ എനിക്കിപ്പോൾ അത് പറയാൻ കഴിയില്ല.പക്ഷെ ഞാൻ തയ്യാറാണ്.ഓഫറുകൾ വന്നാൽ,എനിക്ക് ഏറ്റവും അനുയോജ്യമായ ഓഫറിനെ ഞാൻ കണ്ടെത്തും ” സാഞ്ചസ് പറഞ്ഞു.

2016-ൽ പോർച്ചുഗൽ യൂറോ കപ്പ് കിരീടം ചൂടിയപ്പോൾ അതിൽ പങ്കുവഹിക്കാൻ സാഞ്ചസിന് സാധിച്ചിട്ടുണ്ട്.2016-ൽ താരം ബയേണിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും അവിടെ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് പ്രീമിയർ ലീഗിൽ ലോണിൽ സ്വാൻസിക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് സാഞ്ചസ് ലില്ലിയിൽ എത്തിയത്.ഇപ്പോഴിതാ താരം പ്രിമിയർ ലീഗിലേക്ക് തന്നെ മടങ്ങാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *